ബാലാവകാശ സംരക്ഷണ വാരാചരണം സമാപിച്ചു

കോവളം: ബാലാവകാശ കമീഷനും ജില്ല ശിശു സംരക്ഷണ യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച ബാലാവകാശ സംരക്ഷണവാരാചരണത്തി​െൻറ സമാപനം കോവളത്ത് നടന്നു. ഹൗവ്വാ ബീച്ചിൽ നടന്ന സംഗമത്തിൽ മുഖ്യാഥിതിയായി പങ്കെടുത്ത കേരള ഫുട്ബാൾ ടീം വൈസ് ക്യാപ്റ്റൻ സീസൺ സെൽവൻ കുട്ടികൾക്ക് ബാലാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഞാറനീലി അംബേദ്‌കർ വിദ്യാലയത്തിലെ വിദ്യാർഥികളും പൂജപ്പുര എൽ.ബി.എസ് കോളജിലെ വിദ്യാർഥികളും ചടങ്ങിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ജില്ല ശിശു സംരക്ഷണ ഓഫിസർ സലാഹുദ്ദീൻ .എം, ഞാറനീലി അംബേദ്കർ വിദ്യാനികേതൻ പ്രിൻസിപ്പൽ രാജി .വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബാലാവകാശ സംരക്ഷണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോവളം തീരത്ത് 1000 വർണ ബലൂണുകൾ പറത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.