ലഹരിവിരുദ്ധ ക്ലാസ്

കിളിമാനൂർ: 'പഠനമാണ് എ​െൻറ ലഹരി'യെന്ന സന്ദേശം വിദ്യാർഥികളിൽ എത്തിക്കുന്നതിന് എക്സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തിയുടെ ഭാഗമായി നഗരൂർ നെടുമ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് സെമിനാറും കലാമത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികൾക്കായി ബോധവത്കരണ സ്റ്റാൾ, വിവിധതരം ഗെയിം, ഉപന്യാസ മത്സരം, ചിത്രരചന, പ്രസംഗമത്സരം എന്നിവ നടന്നു. വിജയികൾക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ ട്രോഫികൾ നൽകി. അധ്യാപർക്കും രക്ഷാകർത്താക്കൾക്കും വിദ്യാർഥികൾക്കും ഇൻസ്‌പെക്ടർ എസ്.പി അനിൽകുമാർ ബോധവത്കരണ ക്ലാസെടുത്തു. വിദ്യാർഥികളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.