കാട്ടാക്കട: മലയിൻകീഴ് അണപ്പാട്-ചീനിവിള റോഡിൽ അണപ്പാട് പാലത്തിന് സമീപം സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമർ വ്യാഴാഴ്ച രാത്രി പെയ്ത മഴയിൽ തകർന്നു. തോടിന് സമീപത്ത് വിള്ളൽവീണ് ട്രാൻസ്ഫോർമർ മാസങ്ങളായി അപകടാവസ്ഥയിലായിരുന്നു. ഇക്കാര്യം കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൂർണമായി ഇളകി മാറാത്തതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. ഇന്നലെ പുലർച്ചെ സമീപവാസികളാണ് ട്രാൻസ്ഫോർമർ തോട്ടിലേക്ക് ഇടിഞ്ഞുമാറിയ വിവരം ആദ്യം അറിയുന്നത്. അണപ്പാട് പാലവും അപകടാവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.