നിരോധിത പ്ലാസ്​റ്റിക്കിനെതിരെ ബോധവത്കരണവുമായി കുട്ടി പൊലീസ്​

തിരുവനന്തപുരം: നവംബർ ഒന്നിന് സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന മത്സരം ഗ്രീൻ േപ്രാട്ടോക്കോൾ പാലിച്ച് നടത്തുന്നതി​െൻറ പ്രചാരണാർഥം ബോധവത്കരണ പരിപാടി നടത്തി. തിരുവനന്തപുരം നഗരസഭയും കേരള ക്രിക്കറ്റ് അസോസിയേഷനും സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സും സംയുക്തമായി സംഘടിപ്പിച്ച പരിപാടി മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്, നോൺ വോവൻ പോളിെപ്രാപ്പിലീൻ കാരിബാഗുകൾക്ക് നഗരസഭ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധിത കാരിബാഗുകളുമായി സഞ്ചരിക്കുന്നതും പിഴ ചുമത്താവുന്ന കുറ്റമാണ്. പാളയം, ചാല, തമ്പാനൂർ, കിഴക്കേകോട്ട, മണക്കാട്, കഴക്കൂട്ടം എന്നിവിടങ്ങളിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സും നഗരസഭാ ഗ്രീൻ ആർമിയും സംഘമായി നിലയുറപ്പിച്ച് പ്ലാസ്റ്റിക്, നോൺവോവൻ പോളിെപ്രാപ്പലീൻ കാരി ബാഗുകളുമായി യാത്ര ചെയ്തവരിൽ നിന്ന് അവ തിരികെ വാങ്ങി പകരം തുണി സഞ്ചി നൽകി. ഗ്രീൻ േപ്രാട്ടോക്കോൾ, പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം എന്നിവ സംബന്ധിച്ച ലഘുലേഖയും വിതരണം ചെയ്തു. തുണി സഞ്ചി 10 രൂപ വീതം ഈടാക്കിയാണ് വിതരണം ചെയ്തത്. ഇത്തരത്തിൽ 10,670 രൂപ സമാഹരിച്ചു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ബോധവത്കരണ കാമ്പയിൻ തുടരുമെന്നും അതിനുശേഷം നിരോധിത കാരിബാഗുകളുമായി സഞ്ചരിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്നും മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. ഉദ്ഘാടനപരിപാടിയിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർമാരായ അലക്സാർ, പ്രകാശ് എന്നിവരും എസ്.പി.സി ചുമതലയുള്ള കല്യാൺ കുമാറും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.