പട്ടികവിഭാഗങ്ങളോട്​ സർക്കാർ അനീതി കാട്ടുന്നു -ചെന്നിത്തല

തിരുവനന്തപുരം: പട്ടികവിഭാഗങ്ങേളാട് സർക്കാർ കടുത്ത അനീതി കാട്ടുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് പട്ടികജാതി-പട്ടികവർഗ സംസ്ഥാന ഏകോപനസമതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ദലിത് വിഭാഗങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കുള്ളത്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ദലിത് വിഭാഗത്തി​െൻറ ജീവിത, സാമൂഹിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ കെ. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശരത്ചന്ദ്രപ്രസാദ്, അനൂപ് ജേക്കബ് എം.എൽ.എ, സി.പി. ജോൺ യു.സി. രാമൻ, റാം മോഹൻ, ബീമാപള്ളി റഷീദ്, ഉഷാലയം ശിവരാജൻ, ഉല്ലാസ് കോവൂർ, വത്സൻ അത്തിക്കൽ, കെ.െക. മനോജ്, തമ്പി ചന്ദ്രൻ, സീതത്തോട് രാമചന്ദ്രൻ, എ.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.