ഗാന്ധിജി ആധുനികലോകം മാനവരാശിക്ക് നല്‍കിയ അദ്ഭുതം -എ.കെ. ബാലന്‍

തിരുവനന്തപുരം: ആധുനികലോകം മാനവരാശിക്ക് നല്‍കിയ അദ്ഭുതമാണ് ഗാന്ധിജിയെന്ന് മന്ത്രി എ.കെ. ബാലന്‍. ഗാന്ധിജിയുടെ 150ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തി​െൻറ സമാപനം നിവര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒറ്റമുണ്ടുടുത്ത് രാജ്യം മുഴുവന്‍ നടന്ന് എല്ലാവരെയും ഒരുമയുടെ സന്ദേശം പഠിപ്പിക്കുകയായിരുന്നു ഗാന്ധിജി. അഹിംസയെയാണ് അതിന് അദ്ദേഹം ആയുധമാക്കിയതെന്നും മന്ത്രി പറഞ്ഞു. പയറുംമൂട് വിജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പട്ടികവര്‍ഗ വിഭാഗ പ്രഫഷനല്‍ കോഴ്‌സ് വിദ്യാർഥികള്‍ക്കുള്ള ലാപ്‌ടോപ് മേയര്‍ വി.കെ. പ്രശാന്ത് വിതരണം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാര്‍ സാമൂഹിക ഐക്യദാര്‍ഢ്യ സന്ദേശ പ്രഭാഷണം നടത്തി. പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടര്‍ ഡോ.പി. പുഗഴേന്തി സ്വാഗതവും പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.എം. അസ്ഗര്‍ അലി പാഷ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.