ശബരിമല: നാമജപ ഘോഷയാത്ര നടത്തി

കാട്ടാക്കട: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂനിയൻ നാമജപ ഘോഷയാത്രയും പ്രാർഥനായജ്ഞവും നടത്തി. അഞ്ചുതെങ്ങിൻമൂട്ടിൽനിന്ന് താലൂക്ക് യൂനിയൻ പ്രസിഡൻറ് ബി. ചന്ദ്രശേഖരൻ നായരും സെക്രട്ടറി പ്രദീപ് കുമാറും നയിച്ച നാമജപ ഘോഷയാത്ര കാട്ടാൽ ക്ഷേത്ര സന്നിധിയിൽ എത്തി പ്രാർഥനാ യജ്ഞംനടത്തി. മുഞ്ചിറ മഠം സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീർഥ പ്രാർഥനായജ്ഞം ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് ബി. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. യൂനിയൻ വൈസ് പ്രസിഡൻറ് വാഴിച്ചൽ ഗോപാലകൃഷ്ണൻ നായർ, യൂനിയൻ സെക്രട്ടറി പ്രദീപ് കുമാർ, എം. മഹേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ. ബൈജു, മുൻ യൂത്ത് കമീഷൻ ചെയർമാൻ ആർ.വി. രാജേഷ് എന്നിവർ പങ്കെടുത്തു. IMG_0115 copy.jpg എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂനിയൻ സംഘടിപ്പിച്ച നാമജപ ഘോഷയാത്ര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.