നെടുമങ്ങാട്: 'ഹരിതഭൂമി സുന്ദരഭൂമി' എന്ന ആശയം മുൻനിർത്തി കാവ് സംരക്ഷണ പദ്ധതി നടപ്പാക്കി കരകുളം ഗ്രാമപഞ്ചായത്ത് . ഗ്രാമപഞ്ചായത്തിെൻറ നടപ്പുസാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാവ് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത്. നഷ്ടപ്പെടുന്ന ജൈവവൈവിധ്യങ്ങളുടെ വീണ്ടെടുപ്പിന് കാവുകളുടെ നില നിൽപ്പും സംരക്ഷണവും അനിവാര്യമാണെന്ന തിരിച്ചറിവിൽനിന്നാണ് പദ്ധതി ഉടലെടുത്തത്. പദ്ധതിയുടെ ഭാഗമായി ഇതിനകം രണ്ടു ലക്ഷം രൂപ ചെലവഴിച്ച് കാച്ചാണി വാർഡിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കളത്തറ കാവിെൻറ സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 35 സെൻറിൽ ഹരിതനിബിഡമാണ് ഈ കാവ്. കാവിന് ചുറ്റും ജൈവവേലി സൃഷ്ടിച്ച്, വൃക്ഷങ്ങളെ സംരക്ഷിച്ച്, മണ്ണൊലിപ്പ് തടയുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി. വൃക്ഷങ്ങളുടെ പേര് സ്ഥാപിച്ചു. കൂടാതെ, അഞ്ചു സെൻറിൽ ഔഷധ സസ്യത്തോട്ടവും നിർമിച്ച് മാതൃകാപരമായാണ് ഈ പദ്ധതി നടപ്പാക്കിയത്. ഈ വർഷം ഒരു കാവിനെക്കൂടി പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് പ്രസിഡൻറ് എം.എസ്. അനില പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.