ഭിന്നശേഷിക്കാർക്ക് മത്സരപരീക്ഷ പരിശീലനം

തിരുവനന്തപുരം: 'കൈവല്യ' പദ്ധതിയുടെ ഭാഗമായി വിവിധ പി.എസ്.സി പരീക്ഷകൾക്ക് തയാറെടുക്കുന്ന ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് 25 ദിവസം നീളുന്ന സൗജന്യ മത്സരപരീക്ഷ പരിശീലനം സംഘടിപ്പിക്കും. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചി​െൻറ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് ആണ് പരിശീലനം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഒക്ടോബർ 24ന് മുമ്പ് ഉപ്പളം റോഡിലുള്ള ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കായിരിക്കും പരിശീലനം. വിവരങ്ങൾക്ക്: 0471-2462654. നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സ്ത്രീ സൗഹൃദ ടോയ്ലെറ്റ് നേമം: ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സ്ത്രീ സൗഹൃദ ടോയ്ലെറ്റ് സജ്ജമായി. അങ്കണവാടി ഹെൽപർമാർ, ദേശീയ സമ്പാദ്യപദ്ധതി ഏജൻറുമാർ എന്നിവരുൾെപ്പടെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നിരന്തരമായി എത്തുന്ന സ്ത്രീകൾക്കും ബ്ലോക്കിലെ ഉദ്യോഗസ്ഥകൾക്കും ഏറെ ഉപയോഗപ്രദമാണ് പുതുതായി സജ്ജീകരിച്ച സ്ത്രീ സൗഹൃദ ടോയ്ലെറ്റ്. ആറ് യൂനിറ്റുകളുള്ള ടോയ്ലെറ്റിന് എട്ടുലക്ഷം രൂപയാണ് നിർമാണച്ചെലവ്. വസ്ത്രം മാറുന്നതിനുള്ള സൗകര്യം, സാനിട്ടറി നാപ്കിൻ വ​െൻറിങ് മെഷീൻ എന്നിവ ടോയ്ലെറ്റിനൊപ്പമുണ്ടെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തളകുമാരി പറഞ്ഞു. 10 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നതെങ്കിലും എട്ടുലക്ഷം രൂപക്ക് പൂർത്തിയാക്കാനായി. തദ്ദേശ സ്വയംഭരണ വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിലായിരുന്നു നിർമാണം. കാരിച്ചാറ എൽ.പി.എസും സ്മാർട്ടാകുന്നു അണ്ടൂർകോണം: പഞ്ചായത്തിലെ കാരിച്ചാറ എൽ.പി സ്‌കൂളിന് പുതിയ ഹൈടെക് കെട്ടിടം തയാറാകുന്നു. എ. സമ്പത്ത് എം.പിയുടെ വികസന ഫണ്ടിൽ നിന്നുലഭിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. സ്മാർട്ട് ക്ലാസുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അടങ്ങുന്നതാണ് ഹൈടെക് കെട്ടിടം. പുതിയ കെട്ടിടത്തിന് എ. സമ്പത്ത് എം.പി തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡൻറ് ആർ. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 170ഓളം കുട്ടികളാണ് പഠിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.