ബാലരാമപുരം: അടുത്ത അധ്യയനവർഷ പ്രവേശനോത്സവത്തിന് മുമ്പ് സംസ്ഥാനത്തെ സ്കൂളുകൾ ഹൈടെക് ആക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി ബാലരാമപുരം ഹയർസെക്കൻഡറി സ്കൂൾ ദേശീയനിലവാരത്തിലേക്ക് ഉയർത്തുന്നതിെൻറ തറക്കല്ലിടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 800 കോടി രൂപയാണ് സ്കൂളുകൾ ദേശീയനിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ ചെലവിടുന്നത്. എൽ.പി സ്കൂളുകളും ഈ വർഷം ഹൈടെക് ആക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 300 കോടി രൂപ അനുവദിച്ചു. ഹൈടെക് പഠനരീതി നടപ്പാക്കാൻവേണ്ട പരിശീലനവും അധ്യാപകർക്ക് ഇതിനോടകം നൽകിക്കഴിഞ്ഞു. ഇതോടെ ഇന്ത്യയിൽ ആദ്യമായി സ്കൂളുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. എം. വിൻസെൻറ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വസന്തകുമാരി, വൈസ് പ്രസിഡൻറ് ഷാമിലാബീവി, സ്ഥിരം സമിതി അംഗങ്ങളായ ശോഭനകുമാരി, കെ. ഹരിഹരൻ, ആർ.കെ. ബിന്ദു, ബ്ലോക്ക് അംഗങ്ങളായ ഡി. സുരേഷ് കുമാർ, എസ്. ജയചന്ദ്രൻ, എസ്. വീരേന്ദ്രകുമാർ, വാർഡ് അംഗം എ.എം. സുധീർ, പ്രിൻസിപ്പൽ അമൃതകുമാരി, ഹെഡ്മിസ്ട്രസ് എസ്. ജയശ്രീ, സ്വാഗതസംഘം രക്ഷാധികാരി സുപ്രിയ സുരേന്ദ്രൻ, ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി നോർത്ത് പ്രസിഡൻറ് പുന്നക്കാട് ബിജു, ഫ്രാബ്സ് പ്രസിഡൻറ് പൂങ്കോട് സുനിൽകുമാർ, മുസ്ലിംലീഗ് കോവളം മണ്ഡലം ജനറൽ സെക്രട്ടറി ഹുമയൂൺ കബീർ, സി.എം.പി നേതാവ് എം. നിസ്താർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് ഇ.എം. ബഷീർ, സമിതി നേമം ഏരിയ കമ്മിറ്റി സെക്രട്ടറി സുരേഷ് ചന്ദ്രൻ, മുസ്ലിംലീഗ് ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ബാലരാമപുരം ഷൗക്കത്തലി എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.കെ. പ്രീജ സ്വാഗതവും പി.ടി.എ പ്രസിഡൻറ് അൽജവാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.