വിദ്യാഭ്യാസ സ്​ഥാപനങ്ങൾ പ്ലാസ്​റ്റിക് ഒഴിവാക്കണം

നാഗർകോവിൽ: സ്കൂൾ, കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണമെന്ന് കന്യാകുമാരി കലക്ടർ പ്രശാന്ത് എം. വഡ്നേരേ. ഗ്രാമവികസനവകുപ്പും ശുചിത്വ ഭാരതസമിതിയും സംയുക്തമായി പൊൻ ജയ്സ്ലി കോളജിൽ നടന്ന ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരും കുട്ടികളും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്ന കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിക്കണം. ഒപ്പം ചുറ്റുപാടുമുള്ളവരെ ബോധവത്കരിക്കുകയും വേണം. കന്യാകുമാരി ജില്ലയിൽ പ്ലാസ്റ്റിക് വർജനത്തിൽ മുന്നിലുണ്ടായിരുന്ന 42 സർക്കാർ സ്കൂളുകളെ ആദരിച്ചു. കുട്ടികളിൽ കൈകഴുകലി​െൻറ പ്രധാന്യത്തെക്കുറിച്ച് കൂടുതൽ ബോധവത്കരിക്കണമെന്ന് കലക്ടർ പറഞ്ഞു. ആവിൻ ചെയർമാൻ സ്ഥാനമേറ്റു നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ പാൽ ഉൽപാദന സഹകരണസംഘമായ ആവി​െൻറ ചെയർമാനായി എസ്.എ. അശോകൻ ചുമതലയേറ്റു. രണ്ടാംതവണയാണ് അദ്ദേഹം ഈ ചുമതല വഹിക്കുന്നത്. ചടങ്ങിൽ മന്ത്രി രാജേന്ദ്രബാലാജി, തമിഴ്നാട് സർക്കാറി​െൻറ ഡൽഹി പ്രതിനിധി ദളവായ്സുന്ദരം, കലക്ടർ പ്രശാന്ത് എം. വഡ്നേരേ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.