ചിത്രരചന മത്സരം സംഘടിപ്പിച്ചു

കോവളം: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുന്നതിന് 'ഭക്ഷണം പാഴാക്കരുത്-സുസ്ഥിരവും ആരോഗ്യകരവുമായ ഭക്ഷണം ശീലമാക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഉദയസമുദ്ര ഗ്രൂപ് വിദ്യാർഥികൾക്ക് സംഘടിപ്പിച്ച ചിത്രരചന മത്സരം എം. വിൻസ​െൻറ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്ന് വിഭാഗങ്ങളിലായി വിവിധ സ്കൂളുകളിൽനിന്ന് 50 വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്കുള്ള സമ്മാനദാനം കേരള യൂനിവേഴ്സിറ്റിയുടെ പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്സ് സ​െൻറർ ഡയറക്ടർ ഡോ. രാജാവാര്യർ നിർവഹിച്ചു. മാധ്യമ പ്രവർത്തകരായ അയൂബ്ഖാൻ, രാജേന്ദ്രകുമാർ, ഉദയസമുദ്ര സി.ഇ.ഒ രാജഗോപാൽ അയ്യർ, മോഹന കുമാരൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.