ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുള്ള അഭിമുഖം പൂർത്തിയായി

തിരുവനന്തപുരം: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ച ശാന്തിമാര്‍ക്കുള്ള അഭിമുഖം പൂർത്തിയായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തി അഭിമുഖത്തിൽ 80 പേരാണ് സംബന്ധിച്ചത്. മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തി അഭിമുഖത്തിൽ 57 പേരും പങ്കെടുത്തു. സുപ്രീംകോടതി നിർദേശപ്രകാരവും ഹൈകോടതിയുടെ നിരീക്ഷക​െൻറ സാന്നിധ്യത്തിലുമായിരുന്നു പരീക്ഷ. അഭിമുഖ പരീക്ഷയിൽനിന്ന് നറുക്കെടുപ്പിലേക്ക് യോഗ്യത നേടിയവരുടെ പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. തുലാം മാസ പൂജകള്‍ക്കായി ക്ഷേത്രനട തുറക്കുന്ന ഒക്ടോബര്‍ 18ന് ശബരിമല ക്ഷേത്രസന്നിധിയില്‍ മേൽശാന്തി നറുക്കെടുപ്പ് നടക്കും. ഇതിലൂടെ പുതിയ മേൽശാന്തിയെ പ്രഖ്യാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.