ക്ഷേത്രത്തിൽ മോഷണം

പാലോട്: പേരയം ചെല്ലഞ്ചി ഭഗവതീ ക്ഷേത്ര ഓഫിസും കാണിക്കവഞ്ചിയും കുത്തിത്തുറന്നു മോഷണം നടത്തി. കാണിക്കവഞ്ചിയിലെ പണവും ഓഫിസ് അലമാരയിലെ സ്വർണ പൊട്ടുകളും കവർന്നു. 10,000 രൂപയുടെ നഷ്ടമുണ്ടെന്നാണ് നിഗമനം. പൊലീസ് തെളിവെടുത്തു. പ്രതിഷേധ ധർണ പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഇയ്യക്കോട്, കല്ലണ, ചെന്നല്ലിമൂട്, കൊന്നമൂട്, മുത്തുകാണി, മുത്തിപ്പാറ എന്നീ ആദിവാസി മേഖലകളിൽ രൂക്ഷമായ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വേലി നിർമിക്കാമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് ആദിവാസികൾ ധർണ നടത്തുന്നു. 15ന് രാവിലെ 10.30ന് പാലോട് വനം ഓഫിസ് പടിക്കലാണ് ധർണ. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.