അരുവിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത്‌ കാർഡ് പദ്ധതി തുടങ്ങി

നെടുമങ്ങാട്: അരുവിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുന്നവർക്കുള്ള ഇ-ഹെൽത്ത് ഐ.ഡി കാർഡ് വിതരണവും ആശുപത്രിയുടെ കമ്പ്യൂട്ടർവത്കരണവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ. മിനി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വിജയൻ നായർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജമീലാബീവി, പഞ്ചായത്ത് അംഗം ഇല്ല്യാസ്, ഡോക്ടർമാരായ അഞ്ജു മറിയം ജോൺ, ഷിജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനുകുട്ടൻ, അമ്പിളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.