മാനസികാരോഗ്യം: ടാബ്ലോ മത്സരം സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് മാർ തെയോഫിലസ് ട്രെയിനിങ് കോളജിൽ ബോധവത്കരണ പരിപാടിയും ടാബ്ലോ മത്സരവും സംഘടിപ്പിച്ചു. 'മാറുന്ന ലോകത്തിൽ യുവജനങ്ങളും മാനസികാരോഗ്യവും' എന്നതായിരുന്നു പ്രമേയം. സാ േങ്കതികവിദ്യയോടുള്ള അടിമത്തം, എന്തും ഒരു സെൽഫിയാക്കാനുള്ള ഭ്രമം, ദൈവവിചാരം, മൂല്യബോധം, ധ്യാനം എന്നിവ നിശ്ചലദൃശ്യത്തിൽ ആവിഷ്കരിച്ചു. ബിരുദാനന്തരബിരുദ വിദ്യാർഥികളാണ് ദൃശ്യവിസ്മയം ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.