സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന നടപടികളില്‍നിന്ന് പിന്തിരിയണം -ചെന്നിത്തല

തിരുവനന്തപുരം: അഡ്മിനിസ്‌ട്രേറ്റര്‍മാരെ ഉപയോഗിച്ച് സഹകരണ സംഘങ്ങളുടെ ഭരണം വ്യാപകമായി പിടിച്ചടക്കുന്നതുള്‍പ്പടെ സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്ന നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി കടകംപള്ളി സുരേന്ദ്രന് കത്ത് നല്‍കി. യു.ഡി.എഫ് നിയന്ത്രണത്തിലെ ഭരണസമിതികളെ നിസ്സാര കാരണങ്ങള്‍ക്ക് പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയാണ്. പല സംഘങ്ങളുടെയും െതരഞ്ഞെടുപ്പ് ഫലം സഹകരണ െതരഞ്ഞെടുപ്പ് കമീഷനെ സ്വാധീനിച്ച് അസാധുവാക്കുന്നു. പ്രളയ ദുരിതാശ്വാസത്തി​െൻറ പേരില്‍ സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ അംഗങ്ങള്‍ക്ക് നല്‍കാനുള്ള ലാഭവിഹിതം കെയര്‍ഹോം പദ്ധതിക്കായി നല്‍കണമെന്ന രജിസ്ട്രാറുടെ ഉത്തരവ് സഹകരണ സ്ഥാപനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.