തിരുവനന്തപുരം: എം.പിമാർക്ക് മണ്ഡലവികസനത്തിന് ലഭിക്കുന്ന ഫണ്ട് അപര്യാപ്തമാണെന്ന് ഡോ. ശശി തരൂർ എം.പി. ഫെഡറേഷൻ ഒാഫ് െറസിഡൻസ് അസോസിയേഷൻസ് തിരുവനന്തപുരം ഫ്രാറ്റിെൻറ 25ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനം എന്നാൽ, വലിയ കാര്യങ്ങൾ മാത്രം ചെയ്യലല്ല, മറിച്ച് ചെറിയ കാര്യങ്ങളും ഉൾപ്പെടും. ആദ്യമായി കരമനയിൽ ഹൈമാസ്റ്റ് ലൈറ്റ് വെച്ചപ്പോൾ പരിഹസിച്ചവർ ഇപ്പോൾ മുക്കിലും മൂലയിലും ലൈറ്റ് വെക്കാൻ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ധാർമികത പുരസ്കാര ജേതാവും ഫ്രാറ്റിെൻറ കൾച്ചറൽ സെൽ കൺവീനറുമായ കരുമം വി. രാധാകൃഷ്ണൻനായർ, കർമശക്തി കാവ്യശ്രീ സാഹിത്യ പുരസ്കാര ജേതാവും ഫ്രാറ്റിെൻറ വനിതാവേദി അംഗവുമായ സുലേഖ കുറുപ്പ്, മീഡിയ സിറ്റി പി. സുകുമാരൻ ഫിലിം അവാർഡ് ജേതാവും പിന്നണി ഗായകനും ഫ്രാറ്റ് എക്സിക്യൂട്ടിവ് അംഗവുമായ പട്ടം സനിത്ത്, രാജേശ്വരി ഫൗേണ്ടഷൻ പാലിയേറ്റിവ് സെൻറർ ചെയർമാൻ കെ. വിജയകുമാരൻനായർ എന്നിവരെ സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഫ്രാറ്റ് പ്രസിഡൻറ് അഡ്വ. മരുതംകുഴി സതീഷ്കുമാർ അധ്യക്ഷതവഹിച്ചു. ബി.ജെ.പി നഗരസഭ കൗൺസിൽ അംഗം ഹരിശങ്കർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.