മടവൂരില്‍ അക്രമിസംഘം വീട് തകര്‍ത്തു

കിളിമാനൂർ: കാറിലെത്തിയ അക്രമിസംഘം മടവൂരില്‍ വീട് അടിച്ച് തകര്‍ത്തു. മടവൂര്‍ കക്കോട് പറങ്കിമാംവിള ബൈത്തുല്‍ യാസീനില്‍ നദീറി(52)​െൻറ വീടാണ് വ്യാഴാഴ്ച രാത്രി 9.45 ഓടെ നാലംഗസംഘം വീട് അടിച്ചുതകർത്തത്. സംഭവസമയം നദീറി​െൻറ വിദ്യാർഥികളായ മൂന്ന് മക്കള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കക്കോട് ഭാഗത്ത് നിന്നും കാറിലെത്തിയ അക്രമികള്‍ കമ്പിപാരയും വാളുമായി ആക്രമണം നടത്തുകയായിരുന്നു. കമ്പിപാരയും വാളുകളും റോഡിലുരച്ച് ശബ്ദമുണ്ടാക്കിയാണ് ഇവർ വീട്ടിലേയ്ക്ക് കടന്നത്. സംഘത്തില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. വീടി​െൻറ മുൻവശത്തെ വാതില്‍ തകര്‍ക്കാന്‍ കഴിയാത്തതോടെ ജനൽ ചില്ലുകൾ അക്രമികള്‍ തകര്‍ത്തു. പാര ഉപയോഗിച്ച് ജനല്‍ പാളികള്‍ തുറക്കാനുള്ള ശ്രമവും നടത്തി. ഭയന്നകുട്ടികള്‍ നാദിറിനെ ഫോണിൽ വിവരമറിയിച്ചു. നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയപ്പോള്‍ അക്രമികള്‍ കാറില്‍ കയറി കാട്ടുപുതുശ്ശേരി ഭാഗത്തേക്ക് പോയി. ജനല്‍ ചില്ലുകള്‍ വീണ് നദീറി​െൻറ മകൻ മുഹമ്മദ് യാസീ​െൻറ കാലിന് മുറിവേറ്റു. സമീപത്തുള്ള പാറക്വാറിയിലെ ഗുണ്ടകളാകും ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ക്വാറിക്കെതിരെയുള്ള ജനകീയ സമരത്തില്‍ നാദിറും കുടുംബവും ചേര്‍ന്നത് കൊണ്ടുള്ള വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. വീട്ടുകാര്‍ പള്ളിയ്ക്കല്‍ പൊലീസില്‍ പരാതിനല്‍കി. നാദിറിനും കുടുംബത്തിനും ക്വാറിക്കാരില്‍ നിന്നും നേരത്തേ ഭീഷണി ഉണ്ടായിരുന്നതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.