വർക്​ഷോപ്പിലെ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

ആര്യനാട്: ആര്യനാട് ടുവീലർ വർക്ഷോപ്പിനുള്ളിൽ പള്ളിവേട്ട അംബിക ഭവനിൽ എസ്. ജയകൃഷ്ണൻ (35) വെട്ടേറ്റ് മരിച്ച കേസിൽ പെ‌ാലീസ് കുറ്റപത്രം സമർപ്പിച്ചു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെയാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള ര‌ണ്ടുപേരും ഒന്നാംപ്രതിക്ക് ഒളിവിൽ പാർക്കാൻ സൗകര്യമൊരുക്കിയ മൂന്നുപേരും ഉൾപ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. പള്ളിവേട്ട മണലിവിള പുത്തൻവീട്ടിൽ ഷിബുറോസ് (33), വർക്ഷോപ് ഉടമ തിരുമല വട്ടവിള ലക്ഷ്മിഭവനിൽ കെ.ബി. സുരേഷ് (54) എന്നിവരാണ് പ്രധാനപ്രതികൾ. മാർച്ച് ആറിന് രാത്രിയിൽ മദ്യലഹരിയിലുണ്ടായ വാക്കേറ്റം കൊലപാതകത്തിലേക്കെത്തിയെന്നാണ് കേസ്. ജയകൃഷ്ണൻ ഉടമയുടെ അനുവാദമില്ലാതെ വർക്ഷോപ് ഉപകരണങ്ങൾ സ്വന്തം ബൈക്ക് ശരിയാക്കാൻ എടുക്കുന്നത് സംബന്ധിച്ച തർക്കമാണ്‌ കൊലപാതകത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ജയകൃഷ്ണ​െൻറ സുഹൃത്ത് പള്ളിവേട്ട നടുവിള തടത്തരികത്തുവീട്ടിൽ അജി സോമന് ഗുരുതര പരിക്കേറ്റിരുന്നു. സുരേഷിനെ സംഭവസമയം തന്നെ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിൽ ഒളിവിൽപോയ ഒന്നാംപ്രതി ഷിബു മേയ് 28ന് നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. ഷിബുവിന് ഒളിവിൽ പാർക്കാൻ സഹായമൊരുക്കിയ തച്ചൻകോട് സ്വദേശി ഉണ്ണി എന്ന അനിൽകുമാർ (38), ഷിബുവി​െൻറ സഹോദരൻ ഷിനു (38), തമിഴ‌്നാട് വെണ്ണിയൂർ സ്വദേശി പാസ്റ്റർ ജസ്റ്റിൻ എന്ന ജസ്റ്റിൻ (48) എന്നിവരാണ് മറ്റ് പ്രതികൾ. ആര്യനാട് ഇൻ‌സ്പെക്ടർ ബി. അനിൽകുമാർ, എസ്.ഐ വി.എസ്. അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.