പാങ്ങോട്: തപാൽ വാരാചരണത്തിെൻറ ഭാഗമായി പാങ്ങോട് കെ.വി.യു.പി.എസിൽ തപാൽ വകുപ്പിെൻറ ഇൻഫർമേഷൻ സർവിസ് സെൻറർ ആരംഭിച്ചു. വിദ്യാലയത്തിലെ ഫിലാറ്റലിക് ക്ലബും തപാൽ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ ആദ്യമായാണ് വിദ്യാലയങ്ങളോടനുബന്ധിച്ച് തപാൽ വകുപ്പ് ഇൻഫർമേഷൻ സെൻററുകൾ ആരംഭിക്കുന്നത്. ഇതിെൻറ ഭാഗമായി പോസ്റ്റ് ഓഫിസിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഒപ്പം പോസ്റ്റ് ബോക്സും വിദ്യാലയത്തിന് ലഭിക്കും. വിദ്യാലയത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഓപൺ ലൈബ്രറിയിലാണ് സെൻറർ തുടങ്ങിയത്. പ്രദേശവാസികൾക്കും ഇനി പോസ്റ്റ് ഓഫിസിൽ പോകാതെ തന്നെ സേവനങ്ങൾ എളുപ്പത്തിൽ നേടാൻകഴിയും. ബുധനാഴ്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ കേരള സർക്കിൾ ശാരദാ സമ്പത്ത് ഉദ്ഘാടനം ചെയ്തു. തപാൽ സേവിങ് മേളയുടെ ഭാഗമായുള്ള പാസ്ബുക്ക്്് വിതരണം സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസെസ് നോർത്ത് ഡിവിഷൻ എൽ. മോഹനൻ ആചാരി നിർവഹിച്ചു. പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് എസ്.ഗീത അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം എസ്.എം. റാസി, പാങ്ങോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സ്വപ്ന, േബ്ലാക്ക് പഞ്ചായത്ത് അംഗം എം.എം. ഷാഫി, കെ.വി.യു.പി.എസ്. പി.ടി.എ പ്രസിഡൻറ് നിസാർ കല്ലറ, ഹെർക്കുലീസ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ബിജു പുലിപ്പാറ, കെ.വി.യു.പി.എസ് പ്രഥമാധ്യാപകൻ എ.എം. അൻസാരി, കോഒാഡിനേറ്റർ അനിൽ വെഞ്ഞാറമൂട്, ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസെസ് ബി. പദ്മകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.