ഇളവൻകോണം യക്ഷിയമ്മ ആൽത്തറ ദേവീക്ഷേത്രത്തിൽ ലക്ഷാർച്ചന

കാട്ടാക്കട: ചായ്ക്കുളം ഇളവൻകോണം യക്ഷിയമ്മ ആൽത്തറ ദേവീക്ഷേത്രത്തിലെ ലക്ഷാർച്ചന ഞായറാഴ്ച നടക്കും. രാവിലെ 6.30ന് തുടങ്ങി വൈകീട്ട് 6.30ന് സമാപിക്കും. രാത്രി എട്ടിന് വിശേഷാൽപൂജ. ജനത ഗ്രന്ഥശാലയില്‍ ഗാന്ധിസ്മൃതി കാട്ടാക്കട: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ്, ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ മൈലോട്ടുമൂഴി ജനത ഗ്രന്ഥശാല ഗാന്ധിസ്മൃതി സംഘടിപ്പിക്കും. ഗാന്ധിജിയുടെ 150ാം ജന്മദിനാചാരണ പരിപാടികളുടെ ജില്ലതല സമാപനവും നടക്കും. സ്‌കൂള്‍ വിദ്യാർഥികൾ, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി ഗാന്ധിജിയെക്കുറിച്ചുള്ള പ്രശ്‌നോത്തരിയും സമ്മാനദാനവും ജന്മദിനത്തെ അനുസ്മരിപ്പിച്ച് 150 മണ്‍ചെരാതുകള്‍ ജ്വലിപ്പിക്കും. അനുസ്മരണസന്ധ്യയും ഉണ്ടാകും. ഗ്രന്ഥശാല വളപ്പിൽ ഞായറാഴ്ച പകൽ രണ്ടിന് നവകേരളമിഷന്‍ സംസ്ഥാന കോഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ് ഉദ്ഘാടനം ചെയ്യും. പൂവച്ചല്‍ പഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രന്‍ അധ്യക്ഷനാകും. മോൺ. മാനുവൽ അൻപുടയാൻ ചരമവാർഷികം കാട്ടാക്കട: സാമൂഹിക പരിഷ്കർത്താവും വൈദികനുമായിരുന്ന മോൺ. മാനുവൽ അൻപുടയാൻ ചരമവാർഷികം ശനിയാഴ്ച ആചരിക്കും. കട്ടയ്ക്കോട് സ​െൻറ് ആൻറണീസ് ദേവാലയത്തിൽ വൈകീട്ട് 5.30ന് പുനലൂർ ലത്തീൻ രൂപത ബിഷപ് ഡോ. സെൽവസ്റ്റർ പൊന്നുമുത്തൻ മുഖ്യകാർമികനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.