കെ.എസ്.ആർ.ടി.സി കണ്ടക്ടർ വിദ്യാർഥിനിയെ ബസിൽനിന്ന് ഇറക്കിവിട്ടതായി പരാതി

വിതുര: ആനപ്പാറ സർക്കാർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ ബസിൽനിന്ന് ഇറക്കിവിട്ടതായി പരാതി. കല്ലാറിൽ നിന്ന്‌ ബസിൽ കയറിയ വിദ്യാർഥിനിയെ കൺസഷൻ ടിക്കറ്റിൽ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി അസഭ്യംപറയുകയും സ്കൂൾ എത്തുന്നതിന് ഒരു കിലോമീറ്റർ മുമ്പുള്ള സ്റ്റോപ്പിൽ ബലമായി ഇറക്കിവിടുകയും ചെയ്തതായാണ് വിതുര പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർഥിനി സ്കൂൾ യൂനിഫോമും ഐ.ഡി കാർഡും ധരിച്ചിരുന്നു. നടപടി ചോദ്യംചെയ്ത യാത്രക്കാരോടും കണ്ടക്ടർ തട്ടിക്കയറിയതായും ആരോപണമുണ്ട്. ഇത്തരത്തിൽ മോശമായി പെരുമാറുന്നതും വഴിയിൽ ഇറക്കി വിടുന്നതും കണ്ടക്ടറുടെ സ്ഥിരം സ്വഭാവമാണെന്നാണ് ഇൗ ബസിൽ യാത്ര ചെയ്യാറുള്ള വിദ്യാർഥികൾ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.