പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ കല്ലറ മേള

കല്ലറ: പ്രളയംതകർത്ത കേരളത്തി​െൻറ പുനർനിർമിതിക്കായി കൈത്താങ്ങാകാൻ കല്ലറ മേള. കാർഷിക, വ്യവസായിക പ്രദർശന വിപണനമേളയിൽ 70ഓളം സ്റ്റാളുകളുണ്ട്. മേള ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാജിക് ഷോ, ഗാനമേള, ഗെയിം ഷോകൾ, വോളിബാൾ, ഷട്ടിൽ, കബഡി ടൂർണമ​െൻറുകൾ, കുടുംബശ്രീക്കാരുടെ വടംവലി മത്സരങ്ങൾ തുടങ്ങിയവയും മേളയുടെ ഭാഗമായി നടക്കും. അൽ-അമീൻ അധ്യക്ഷത വഹിച്ചു. ആർ. മോഹനൻ, എസ്.കെ. സതീഷ്, അഖിൽ, സജീർ, ആഷിക്, നന്ദു, വൈശാഖ് തുടങ്ങിയവർ സംസാരിച്ചു. ആർ. ജയൻ സ്വാഗതവും സനൽ നന്ദിയും പറഞ്ഞു. 12 ദിവസം നീളുന്ന മേളയിൽ നിന്നും ലഭിക്കുന്ന മുഴുവൻ ലാഭവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. മേള ഒക്ടോബർ 22ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.