പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ചെറുകോൽ സ്വദേശി മണിയമ്മ മാപ്പപേക്ഷയുമായി രംഗത്ത്. സമൂഹമാധ്യമങ്ങളിൽ അവരുടേതായി പ്രചരിക്കുന്ന വിഡിയോയിലാണ് അവർ മാപ്പ് ചോദിക്കുന്നത്. മുഖ്യമന്ത്രിയെയോ ഇൗഴവ സമുദായത്തെയോ ആക്ഷേപിക്കാൻ ഉദ്ദേശിച്ചല്ല പറഞ്ഞത്. അയ്യപ്പനെ ഒാർത്ത് അപ്പോൾ അങ്ങനെ പറഞ്ഞു പോയതാണ്. അതിന് ഇൗഴവ സമുദായത്തോട് മാപ്പ് ചോദിക്കുന്നെന്ന് അവർ വിഡിയോയിൽ പറയുന്നു. ബുധനാഴ്ചയാണ് മണിയമ്മ പ്രാദേശിക ചാനലുകളോട് സംസാരിക്കവെ ജാതിപ്പേരും അസഭ്യവും േചർത്ത് മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയത്. ഇവർക്കെതിരെ എസ്.എൻ.ഡി.പി പത്തനംതിട്ട യൂനിയന്‍ മുന്‍ സെക്രട്ടറി നെല്ലിക്കാല ഗുരുപ്രസാദത്തില്‍ വി.എസ്. സുനില്‍കുമാര്‍ നല്‍കിയ പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് മണിയമ്മ ഒളിവിൽ പോയി. വെള്ളിയാഴ്ചയാണ് മാപ്പ് പറഞ്ഞുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.