കൊല്ലം തുളസിക്കെതിരെ കേസെടുക്കും -എം.സി.ജോസ​െഫെൻ

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല പ്രവേശനവിഷയവുമായി ബന്ധപ്പെട്ട് നടന്ന റാലിക്കിടെ സ്ത്രീകളെക്കുറിച്ച് മോശം പരാമർശം നടത്തിയ കൊല്ലം തുളസിക്കെതിരെ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് വനിതകമീഷൻ അധ്യക്ഷ അറിയിച്ചു. തുളസിയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കമീഷൻ ഗൗരവമായാണ് കാണുന്നത്. അന്ധമായ മതവികാരം ഉണ്ടാക്കുന്ന മതിഭ്രമത്തിന് അടിപ്പെടരുതെന്ന് കേരള വനിതകമീഷൻ അധ്യക്ഷ എം.സി. ജോസെഫെൻ പറഞ്ഞു. സിനിമ-നാടകരംഗത്ത് പ്രവർത്തിക്കുന്നവർ സാംസ്കാരിക സന്ദേശ വാഹകരാണെന്നാണ് പൊതുവെയുള്ള ധാരണ. ആ അർഥത്തിൽ കൊല്ലം തുളസി ഒരു സാംസ്കാരിക പ്രവർത്തകനാണെന്നാണ് ധരിച്ചിരുന്നതെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.