തൊഴിൽ നൈപുണ്യ വികസനകോഴ്സുകൾക്ക് തുടക്കം

വിഴിഞ്ഞം: അദാനി ഫൗണ്ടേഷ​െൻറ കീഴിൽ അദാനി സ്കിൽ ഡെവലപ്മ​െൻറ് സ​െൻറർ നടപ്പ് സാമ്പത്തികവർഷം പ്രദേശവാസികൾക്കായി നടപ്പാക്കിവരുന്ന തൊഴിൽ നൈപുണ്യ വികസന കോഴ്സുകൾക്ക് തുടക്കം. നാഷനൽ സ്കിൽ ഡെവലപ്മ​െൻറ് കോർപറേഷൻ അംഗീകാരമുള്ള തൊഴിലധിഷ്ഠിത കോഴ്സുകളായ ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്, കൺസൈൻമ​െൻറ് ബുക്കിങ് അസിസ്റ്റൻറ് എന്നീ കോഴ്സുകളാണ് ആരംഭിച്ചത്. മൂന്നുമാസം ദൈർഘ്യമുള്ള കോഴ്സുകൾ എൻ.എസ്.ഡി.സി അംഗീകൃത ട്രെയിനിങ് പാർട്ണർമാരായ ഐ.എൽ ആൻഡ് എഫ്.എസ്, എസ്.ബി ഗ്ലോബൽ, ലേബർനെറ്റ് എന്നീ ഏജൻസികൾവഴിയാണ് നടപ്പാക്കിവരുന്നത്. ഈ സാമ്പത്തികവർഷം ഫിറ്റ്നസ് ട്രെയിനർ, ട്രെയിനി റിട്ടയിൽ അസോസിയേറ്റ്, ഓട്ടോമോട്ടീവ് സർവിസ് ടെക്നീഷ്യൻ തുടങ്ങിയ കോഴ്സുകളിലായി 500 പേർക്ക് സൗജന്യ പരിശീലനം നൽകാനാണ് ലക്ഷ്യം. അദാനി ഫൗണ്ടേഷൻ സാമൂഹിക പ്രതിബദ്ധത വിഭാഗം മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ, വിപിൻ, സെബാസ്റ്റ്യൻ ബ്രിട്ടോ, ജിതിൻകുമാർ എന്നിവർ സംസാരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി; അർഹരെ ഒഴിവാക്കുന്നതിനെതിരെ മുസ്ലിംലീഗ് സമരത്തിലേക്ക് കഴക്കൂട്ടം: മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ എല്ലാ വിഭാഗം മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്താതെ അനുബന്ധ മത്സ്യത്തൊഴിലാളികൾക്ക് ഉൾപ്പെടെ ക്ഷേമനിധി അംഗത്വം നിഷേധിക്കുന്ന നടപടികൾക്കെതിരെ മുസ്ലിംലീഗ് പ്രക്ഷോഭം ആരംഭിക്കുന്നു. സമരപരിപാടികളുടെ ഭാഗമായി കഠിനംകുളം പഞ്ചായത്ത്‌ കമ്മിറ്റി പുത്തൻതോപ്പ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫിസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. ജില്ല പ്രസിഡൻറ് പ്രഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. എസ്. അബ്ദുൽ ഖരീം അധ്യക്ഷതവഹിച്ചു. ഹരിതസ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ്, ജില്ല ജന:സെക്രട്ടറി കണിയാപുരം ഹലീം, സെക്രട്ടറി ചാന്നാങ്കര എം.പി കുഞ്ഞ്, ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് നസീമ കബീർ, ഷഹീർ ഖരീം, നൗഷാദ് ഷാഹുൽ, മുനീർ കുരവിള, അൻസർ പെരുമാതുറ, മൺസൂർ ഗസ്സാലി, ബദർ ലബ്ബ, പള്ളിനട അൻസാരി, നിസാം.എ.ആർ, അജ്മൽ ഭായി, സിയാദ് പുതുക്കുറിച്ചി, ഷബീർ പുതുക്കുറിച്ചി, ഖനി തുരുത്ത് എന്നിവർ സംസാരിച്ചു. എം.എസ്. കമാലുദ്ദീൻ സ്വാഗതം പറഞ്ഞു. ഒഴിവാക്കപ്പെട്ട അർഹരായ മത്സ്യത്തൊഴിലാളികളുടെ ലിസ്റ്റ് നേതാക്കൾ ക്ഷേമനിധി ഓഫിസിൽ സമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.