ശബരിമല ആചാരം എന്ത് വിലകൊടുത്തും സംരക്ഷിക്കും -എൻ.എസ്.എസ്

നെയ്യാറ്റിൻകര: ശബരിമല ആചാരം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് പ്രസിഡൻറ് കോട്ടുകാൽ കൃഷ്ണകുമാർ. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നെയ്യാറ്റിൻകരയിൽ നടത്തിയ നാമജപയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിൻകര ജങ്ഷനിൽ നിന്നും ആരംഭിച്ച നാമജപയാത്ര കൃഷ്ണൻ കോവിലിനു മുന്നിൽ സമാപിച്ചു. സോമശേഖരൻ നായർ, സുശീലൻ നായർ, സുബി ലാൽ, മഞ്ചന്തലസുരേഷ്, സുരേഷ് തമ്പി, പ്രവീൺ, എസ്.കെ. ജയകുമാർ എന്നിവർ പങ്കെടുത്തു. ദേശീയപാത ഉപരോധിച്ചു നെയ്യാറ്റിൻകര: ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതിയുടെ നേതൃത്വത്തിടെ ദേശീയപാത ഉപരോധിച്ചു. 11ന് ആരംഭിച്ച ഉപരോധം 12 ഓടെ സമാപിച്ചു. വി.എച്ച്.പി ജില്ല പ്രസിഡൻറ് കെ. മധു ഉദ്ഘാടനം ചെയ്തു. തന്ത്രി ആചാര്യൻ കൃഷ്ണയ്യർ, ഹിന്ദു ഐക്യവേദി ജില്ല ട്രഷറർ വി.എസ്. ബിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.