സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കണം- തമ്പാനൂര്‍ രവി

തിരുവനന്തപുരം: ജനങ്ങെളയും ജീവനക്കാെരയും ഒരുപോലെ ദുരിതത്തിലാക്കുന്ന കെ.എസ്.ആര്‍.ടി.സിയിലെ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം പിന്‍വലിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി. കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന യാത്രക്കാര്‍ ബസുകിട്ടാതെ നെട്ടോട്ടമോടുകയാണ്. ലാഭകരമല്ലാത്ത ട്രിപ്പുകള്‍ക്കും ഒറ്റപ്പെട്ട മേഖലകളിലേക്കുള്ള സര്‍വിസുകള്‍ക്കും പുറമേ തിരക്കുള്ള റൂട്ടിലെ ട്രിപ്പുകളും വെട്ടിക്കുറച്ചു. സിംഗിള്‍ ഡ്യൂട്ടികളാക്കി മാറ്റിയപ്പോള്‍ ട്രിപ്പുകള്‍ കുറക്കേണ്ടി വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പരിഷ്‌കാര ശിൽപിയായ സുശീല്‍ ഖന്നെയയും സര്‍ക്കാറിനെയും മാനേജ്‌മ​െൻറിനെയും യൂനിയനുകള്‍ ഇതി​െൻറ അപകടം ബോധ്യപ്പെടുത്തി. എന്നാല്‍, യാത്രക്കാരുടെ ദുരിതവും കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്ന നഷ്ടവും സര്‍ക്കാർ നോക്കുമെന്ന ധിക്കാരപരമായ നിലപാടാണ് അവര്‍ സ്വീകരിച്ചത്. ജനങ്ങളുടെ ആവശ്യപ്രകാരം യു.ഡി.എഫി​െൻറ കാലത്ത് തുടങ്ങിയ സര്‍വിസുകള്‍ റദ്ദാക്കി. സ്വകാര്യ ബസുടമകളും പാരലല്‍ സര്‍വിസുകളും ഈ അവസരം മുതലെടുത്ത് കെ.എസ്.ആര്‍.ടി.സിയുടെ റൂട്ടില്‍ സര്‍വിസ് നടത്തുന്നു. ഇത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസനിധിയിലേക്ക് എന്‍.ടി.ടി.എഫ് 7.5 ലക്ഷം നല്‍കി തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ ജീവനക്കാരും മാനേജ്മ​െൻറ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുദിവസത്തെ ശമ്പളം നല്‍കി. 7.5 ലക്ഷം രൂപയുടെ ചെക്ക് എൻ.ടി.ടി.എഫ് ജനറൽ മാനേജര്‍ ആര്‍. അയ്യപ്പന്‍ മന്ത്രി എ.കെ. ബാലന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.