പേട്ട സ്​റ്റേഷന്​ മുന്നിലെ സംഘർഷം: സി.പി.എം-ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ ബി.ജെ.പി സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ ഇരുവിഭാഗത്തിനുമെതിരെ പൊലീസ് കേസെടുത്തു. സംഘർഷത്തിൽ പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ആനയറ പമ്പ്ഹൗസിന് മുന്നിലെ തർക്കത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ സി.പി.എം പ്രവർത്തകരും പിന്നാലെ എത്തിയ ബി.ജെ.പിക്കാരും ചേർന്ന് സ്റ്റേഷനകത്തും പുറത്തും ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന്, എ.ആർ. ക്യാമ്പിൽനിന്ന് കൂടുതൽ പൊലീസെത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. കൈയാങ്കളിയിൽ ഡി.വൈ.എഫ്‌.ഐ പ്രവർത്തകരായ അനന്തു, ശ്രീജിത്ത്, ബി.ജെ.പി പ്രവർത്തകനായ സുഭാഷിനും പരിക്കുണ്ട്. ഇവർ ചികിത്സയിലാണ്. തുടർന്ന്, തിങ്കളാഴ്ച പുലർച്ച ബി.ജെ.പി പ്രവർത്തക‍​െൻറ വീടിനു നേരെയും ആക്രമണമുണ്ടായി. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചയും നടന്ന സംഭവങ്ങളിൽ ഇരുവിഭാഗങ്ങൾക്കുമെതിരെ അഞ്ച് കേസുകൾ എടുത്തിട്ടുണ്ടെന്ന് പേട്ട എസ്.എച്ച്.ഒ സജുകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.