റമദാൻ കോളം ഫോ​േട്ടാ മെയിലിൽ

റമദാന്‍: ശരീരവും മനസ്സും ശുദ്ധമാക്കുന്ന പുണ്യമാസം സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിങ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം മനുഷ്യമനസ്സിൽ അന്തര്‍ലീനമായ അഴുക്കുകൾ കഴുകി ശുദ്ധീകരിക്കുന്ന പുണ്യമാസമാണ് റമദാന്‍. തെറ്റുകുറ്റങ്ങളും പാപബോധവും ഏറ്റുപറഞ്ഞ് സ്വയംശുദ്ധീകരിച്ച് തുടര്‍ന്നുള്ള ജീവിതത്തില്‍ പുതുഊര്‍ജം സംഭരിക്കാൻ ഓരോ റമദാന്‍ കാലവും പ്രയോജനപ്പെടുന്നു. റമദാനിലെ ജീവിതചര്യ വിശ്വാസിയുടെ വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും ചെലുത്തുന്ന സ്വാധീനം വലുതാണ്. വ്രതകാലം ആത്മീയ അനുഭവങ്ങളുടേതാണ്. സഹജീവികളോട് സ്‌നേഹവും ആത്മാർഥതയും പുലര്‍ത്തുന്നവനായി മാറാന്‍ വ്രതാനുഷ്ഠാനം മനുഷ്യനെ പ്രാപ്തനാക്കുന്നു. പട്ടിണി കിടക്കുന്ന ശതകോടികളുടെ വേദനയും ഭക്ഷണത്തി​െൻറ വിലയും മനസ്സിലാക്കുന്നതിന് ലഭിക്കുന്ന അസുലഭ നിമിഷങ്ങള്‍കൂടിയാണിത്. ഭൗതിക താല്‍പര്യങ്ങളെ അതിജീവിക്കാനും മനസ്സിനെയും ശരീരത്തിനെയും നേര്‍രേഖയില്‍ വളര്‍ത്തിയെടുക്കാനും വ്രതാനുഷ്ഠാനങ്ങള്‍ക്ക് കഴിയും. നോമ്പ് അനുശാസിക്കപ്പെടാത്ത ഒരു മതവും ലോകത്തില്ല. നിശ്ചിത സമയത്തേക്ക് ഭക്ഷണം ഉപേക്ഷിക്കുക മാത്രമല്ല, എല്ലാ ദുശ്ശീലങ്ങളില്‍നിന്നും മുക്തനായി ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കുന്ന മനുഷ്യനായി മാറാന്‍ കഴിയണം. ഇതേ നന്മകള്‍ വ്രതത്തിനുശേഷമുള്ള ജീവിതത്തിലേക്കും പകര്‍ത്താന്‍ കഴിയുമ്പോഴാണ് നോമ്പ് അർഥവത്താകുന്നത്. മറ്റുള്ളവരുടെ ഇല്ലായ്മയറിഞ്ഞ് അവനെ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യണം. ഇന്ന് ചില സല്‍ക്കര്‍മങ്ങള്‍ പ്രകടനപരതക്കുവേണ്ടി മാത്രമാകുവെന്ന ദുഃഖസത്യം തിരിച്ചറിയണം. അത്തരം നിലപാടുകളില്‍നിന്ന് മാറിച്ചിന്തിച്ചില്ലെങ്കില്‍ കര്‍മങ്ങളും ധര്‍മങ്ങളും ദുര്‍വ്യയമായിപ്പോകും. അപര​െൻറ വിശപ്പി​െൻറ കാഠിന്യമറിയുന്ന പകലുകള്‍ പകരുന്ന തുല്യതാ ബോധം, അതിനുശേഷം അയല്‍വാസിയെയും ബന്ധുക്കളെയുമെല്ലാം ക്ഷണിച്ചുവരുത്തി ലളിതമായ ആഹാരം പങ്കിട്ട് കഴിക്കുന്നതിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്ന സാഹോദര്യം, അതിലൂടെ ലഭിക്കുന്ന മാനസികവും ആത്മീയവുമായ ഉന്മേഷം ഇവ നല്‍കാന്‍ മറ്റൊന്നുമാകില്ല. ഈ പുണ്യമാസത്തി​െൻറ അനുഗ്രഹം മാനവവംശത്തിനൊന്നാകെ ലഭ്യമാകേട്ട എന്ന് നമുക്ക് പ്രാര്‍ഥിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.