സ്‌കൂള്‍ വാഹനങ്ങൾ: കര്‍ശനനിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊല്ലം: അധ്യയനവര്‍ഷാരംഭമുന്നോടിയായി സ്‌കൂള്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്‌കൂള്‍ അധികൃതരും പി.ടി.എ ഭാരവാഹികളും ഡ്രൈവര്‍മാരും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. ഡ്രൈവര്‍മാര്‍ അതത് വാഹനം ഓടിക്കുന്നതില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരും മോട്ടോര്‍വാഹനവകുപ്പോ െപാലീസ് വകുപ്പോ നല്‍കിയിട്ടുള്ള പരിശീലനം നേടിയവരും ആയിരിക്കണം. ഇവര്‍ മുന്‍കാലങ്ങളില്‍ അമിതവേഗത്തിനോ മദ്യപിച്ചോ അപകടകരമായോ വാഹനം ഓടിച്ചതിനോ ശിക്ഷിക്കപ്പെട്ടവരാകരുത്. നിമയമാനുസൃതമുള്ള എണ്ണത്തില്‍ അധികം കുട്ടികളെ വാഹനത്തില്‍ കയറ്റരുത്. വാഹനത്തില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ്, തീ കെടുത്താനുള്ള ഉപകരണം എന്നിവ ഉണ്ടായിരിക്കണം. യാത്ര ചെയ്യുന്ന കുട്ടികളുടെ വിശദവിവരങ്ങള്‍ (പേര്, രക്ഷാകര്‍ത്താവി​െൻറ പേര്, ക്ലാസ്, വിലാസം, ഫോണ്‍ നമ്പര്‍ മുതലായവ) അടങ്ങിയ രജിസ്റ്റര്‍ ഓരോ വാഹനത്തിലും സൂക്ഷിക്കണം. വാഹനങ്ങളുടെ വിശദവിവരങ്ങള്‍ (ടാക്‌സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്) അടങ്ങിയ രജിസ്റ്റര്‍ സ്‌കൂള്‍ അധികൃതര്‍ സൂക്ഷിക്കണം. വാഹനത്തി​െൻറ മുന്നിലും പിന്നിലും ഇടതുവശത്തും സ്‌കൂളി​െൻറ പേരും ഫോണ്‍ നമ്പരും ഉണ്ടായിരിക്കണം. വാഹനത്തിന് പിന്നില്‍ െപാലീസ്, ഫയര്‍ഫോഴ്‌സ്, ചൈല്‍ഡ് ഹെല്‍പ് ലൈന്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി തുടങ്ങി അവശ്യസേവനങ്ങളുടെ ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. പരമാവധി വേഗം 50 കിലോമീറ്ററായി നിശ്ചയിച്ച് വേഗമാനകം ഘടിപ്പിക്കണം. കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതിനും ഇറക്കുന്നതിനും സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിനും സഹായിക്കുന്നതിന് വാഹനത്തില്‍ അറ്റന്‍ഡര്‍ വേണം. സ്‌കൂള്‍ കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്യുന്ന ഓട്ടോകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിന് സ്‌കൂള്‍ അധികൃതരും പി.ടി.ഐയും മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിക്കണം. പ്രതിഫലം വാങ്ങി സര്‍വിസ് നടത്തുന്ന സ്വകാര്യ വാഹനങ്ങളെ കര്‍ശനമായി ഒഴിവാക്കണം. സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി സര്‍വിസ് നടത്തുന്ന മറ്റ് വാഹനങ്ങള്‍ സ്‌കൂള്‍ പരിസരത്തെ റോഡി​െൻറ വശങ്ങളില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ പാര്‍ക്കിങ് അനുവദിക്കണം. രക്ഷാകര്‍ത്താക്കള്‍ വാടക നല്‍കി ഏര്‍പ്പെടുത്തുന്ന കോണ്‍ട്രാക്ട് കാരേജസ് (ടാക്‌സി, വാന്‍ തുടങ്ങിയവ) ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് മുന്നില്‍ പ്രദര്‍ശിപ്പിക്കണം. ഇത്തരം വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന പരിശീലനം നേടിയവരാണെന്ന് ഉറപ്പുവരുത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.