മഴക്കെടുതി: മരങ്ങൾ കടപുഴകി വീടുകൾക്ക് നാശം; രണ്ടുപേർക്ക് പരിക്ക്

കിളിമാനൂർ: മൂന്നുദിവസങ്ങളിലായിപെയ്യുന്ന കനത്തമഴയിലും കാറ്റിലും പഴയകുന്നുമ്മേൽ വില്ലേജിൽ കനത്ത നാശം. മരങ്ങൾ കടപുഴകിയുണ്ടായ നാശത്തിൽ മൂന്നുവീടുകൾ ഭാഗികമായും ഒരുവീട് പൂർണമായും തകർന്നു. തട്ടത്തുമല വാര്യത്തുവിള ചരുവിളപുത്തൻവീട്ടിൽ സിന്ധുവി​െൻറ വീടിന് മുകളിൽ തെങ്ങ് വീണ് പൂർണമായും തകർന്നു. സമീപത്തെ പുരയിടത്തിലെ തെങ്ങാണ് വീണത്. തിങ്കളാഴ്ച രാവിലെ 10.30നാണ് സംഭവം. കടയ്ക്കൽനിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും തെങ്ങ് മുറിച്ചു മാറ്റാൻ സാധിച്ചില്ല. വീടിനു മുകളിലേക്ക് പൂർണമായും തെങ്ങ് വീണനിലയിലായിരുന്നു. ഇതിനെത്തുടർന്ന് വിദഗ്ധ മരംമുറിപ്പ് തൊഴിലാളിയെ വരുത്തിയാണ് മുറിച്ചുമാറ്റിയത്. പഴയകുന്നുമ്മേൽ, പുതിയകാവിൽ തിങ്കളാഴ്ച രാത്രി ഏഴിന് പറങ്കിമാവ് കടപുഴകി രണ്ടുപേർക്ക് പരിക്കേറ്റു. വിമലാ ഡെയിലിൽ ബിജിദേവ കുമാർ(38), ബിജി ബിജോയ് (33) എന്നിവർക്കാണ് പരിക്കേറ്റത്. വീടി​െൻറ അടുക്കളയുടെ മുകളിലേക്ക് തൊട്ടടുത്തുള്ള കശു മാവ് പിഴുത് വീഴുകയായിരുന്നു. ബിജി ദേവകുമാറി​െൻറ തലക്ക് സാരമായ മുറിവും കൈകൾക്ക് പൊട്ടലും സംഭവിച്ചു. സംഭവസമയത്ത് ഇരുവരും അടുക്കളയിലായിരുന്നു. വീടി​െൻറ പകുതിയിലധികം തകർന്നു. അടുക്കളയുടെ ഭാഗത്തെ ഷീറ്റ് പൂർണമായും നശിച്ചു. മഠത്തിൽ കുന്നിൽ വീട്ടിൽ കെ. രാധയുടെ വീടിനുമുകളിലേക്ക് പ്ലാവി​െൻറ കൊമ്പൊടിഞ്ഞ് വീണ് വീട് പൂർണമായും തകർന്നു. ബ്ലോക്ക് പഞ്ചായത്തിൽനിന്ന് ഐ.എ.വൈ പദ്ധതി പ്രകാരം ലഭിച്ച വീടായിരുന്നു. മണ്ണുകൊണ്ട് നിർമിച്ച ഓട് മേഞ്ഞ വീടാണ് തകർന്നത്. ചാരുപാറ - മൊട്ടക്കുഴി- കരിക്കകത്ത് വീട്ടിൽ സക്കീർ ഹുസൈ​െൻറ വീടി​െൻറയും ആട്ടിൻകൂട്ടി​െൻറയും മുകളിലേക്ക് ഈട്ടിമരം വീണ് നാശമുണ്ടായി. തിങ്കളാഴ്ച രാത്രി 7.30നാണ് മരം വീണത്. കാലവർഷ കെടുതിയുണ്ടായ വീടുകൾ പഴയകുന്നുമ്മേൽ വില്ലേജ് ഒാഫിസർ ചന്ദ്രമോഹ​െൻറ നേതൃത്വത്തിൽ റവന്യൂ അധികൃതർ സന്ദർശിച്ചു. കാലവർഷത്തിലുണ്ടായ നാശനഷ്ടങ്ങൾ വിശദമായി വിലയിരുത്തി റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. റവന്യൂ അധികൃതരും വാർഡ്‌ അംഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വര്‍ക്കല: മേഖലയില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. നാലിടത്ത് മരങ്ങള്‍ കടപുഴകി. മരം വീണ് ഇടവ വെണ്‍കുളം മേല്‍ക്കുളം വയല്‍ത്തൊടി പാര്‍വതി സദനത്തില്‍ രാജേശ്വരിയുടെ വീടിൻറെ മേല്‍ക്കൂര, ചെറുന്നിയൂര്‍ വെന്നികോട് കാറ്റാടിവിള വീട്ടില്‍ ബിന്ദുവി​െൻറ വീടിന് മുകളില്‍ പ്ലാവ് വീണ് മേല്‍ക്കൂര ഭാഗികമായും, ചെമ്മരുതി കോവൂര്‍ കണിയാന്‍കുന്ന് രത്‌നമ്മയുടെ വീടി​െൻറ മേല്‍ക്കൂരയും തകര്‍ന്നു. വര്‍ക്കല മൈതാനം, ബീച്ചിന് സമീപം, ചുമടുതാങ്ങി, ചെറുകുന്നം എന്നിവിടങ്ങളില്‍ വൈദ്യുതി ലൈനില്‍ മരം വീണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.