ചവറ: ഈഴവർ ഈ രാജ്യത്തിെൻറ അടിമകളല്ല ഉടമകളാണെന്ന തിരിച്ചറിവ് വേണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചവറ എസ്.എൻ.ഡി.പി യൂനിയൻ ഓഫിസിെൻറ ആസ്ഥാന മന്ദിര ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി വോട്ടുകുത്താനുള്ള ആളുകളായാണ് ഈഴവരെ കാണുന്നത്. എല്ലാവർക്കും സമുദായത്തിെൻറ വളർച്ചയെ തകർക്കാനാണ് ഇഷ്ടം. അതിന് പരിശ്രമിക്കുന്നതും സ്വന്തം സമുദായത്തിലുള്ളവർ തന്നെയാണ്. ഭരണത്തിലുള്ള പങ്കാളിത്തം ഉറപ്പുവരുത്താൻ സ്വയം ശക്തി തിരിച്ചറിയാൻ സമുദായത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ പ്രസിഡൻറ് അരിനല്ലൂർ സഞ്ജയൻ അധ്യക്ഷത വഹിച്ചു. മൈക്രോ ഫിനാൻസ് വിതരണം എ. സോമരാജനും ചികിത്സാ ധനസഹായം കെ. സുശീലനും നിർവഹിച്ചു. എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി. രാജൻ, ആശാരിശ്ശേരിൽ സഹദേവൻ, കെ. സുധാകരൻ, കാരയിൽ അനീഷ്, പൊന്മന നിശാന്ത്, ബിനു പള്ളിക്കൊടി, നളിനി ഗോപിനാഥ്, തട്ടാശ്ശേരി രാജു, സന്തോഷ് ഇടയിലമുറി എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി യൂനിയൻ ഭാരവാഹികൾക്ക് വെള്ളാപ്പള്ളിയുടെ വിമർശനം ചവറ: യൂനിയൻ ഓഫിസ് ഉദ്ഘാടനവേദിയിൽ കരുനാഗപ്പള്ളി യൂനിയൻ നേതാക്കൾക്ക് വെള്ളാപ്പള്ളിയുടെ രൂക്ഷവിമർശനം. ഓഫിസ് സംവിധാനം ഒരുക്കുന്നതിനുള്ള ആർജവവും കാര്യപ്രാപ്തിയും കരുനാഗപ്പള്ളി യൂനിയനിെല്ലന്നായിരുന്നു ഭാരവാഹികളെ വേദിയിലിരുത്തി വെള്ളാപ്പള്ളി പറഞ്ഞത്. ചവറയിലെ ഓഫിസിെൻറ നിർമാണ പ്രവർത്തനങ്ങൾ കണ്ടുപഠിക്കാനും സമുദായപ്രവർത്തനങ്ങളിൽ ചവറയെ മാതൃകയാക്കാനും ഭാരവാഹികളോട് അദ്ദേഹം ആവശ്യപ്പെട്ടു. വേദിയിലിരുത്തി യൂനിയൻ നേതൃത്വത്തെ ആക്ഷേപിക്കുന്നത് അങ്ങനെയെങ്കിലും തിരിച്ചറിവുണ്ടാകാനാണെന്നും എസ്.എൻ.ഡി.പി യെ കൈകാര്യം ചെയ്യാൻ എന്നും മാധ്യമങ്ങൾക്ക് വലിയ ഉത്സാഹമാെണന്നും കേരളകൗമുദി ഒഴികെ ബാക്കിയെല്ലാവരും അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിപാടികൾ ഇന്ന് കൊല്ലം ലാൽബഹാദൂർ സ്റ്റേഡിയം: ക്വയിലോൺ ഡിസ്ട്രിക്ട് ഫുട്ബാൾ അസോസിയേഷൻ ക്യാമ്പ് ഇവാേല്വഷനും സമ്മാനവിതരണവും- വൈകു. 4.00 ആയൂർ മാർത്തോമാ കോളജ് ഒാഫ് സയൻസ് ആൻഡ് ടെക്നോളജി: 'എറ്റാർക്ക്' അവാർഡ് വിതരണസമ്മേളനം - രാവിലെ 10.00 കുണ്ടറ മുക്കട കേരള സിറാമിക്സ്: എൽ.പി.ജി പ്ലാൻറ് ഉദ്ഘാടനയോഗം, മന്ത്രി എ.സി. മൊയ്തീൻ- രാവിലെ 10.00 കുമ്പളം പബ്ലിക് ലൈബ്രറി: പഠനോപകരണ വിതരണവും അനുമോദനവും -വൈകു. 5.30 കുണ്ടറ നാന്തിരിക്കൽ പകൽവീട്: സൗജന്യ മെഡിക്കൽ ക്യാമ്പ് -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.