വർക്കല: വീട്ടുമുറ്റത്തെ തൊഴുത്തിനുള്ളിൽനിന്ന് എട്ടടി മൂർഖനെ വാവ സുരേഷ് പിടികൂടി. വർക്കല വടശ്ശേരിക്കോണം പള്ളിമുക്കിന് സമീപത്തെ വീട്ടിലെ പശുത്തൊഴുത്തിൽ നിന്നാണ് പിടികൂടിയത്. ആദ്യം തൊഴുത്തിന് സമീപത്തെ കോഴിക്കൂട്ടിനകത്തേക്ക് കറിയ മൂർഖൻ കോഴിമുട്ടകൾ വിഴുങ്ങുന്നത് കണ്ട വീട്ടുകാർ ബഹളം വെക്കുകയായിരുന്നു. ഇതോടെ മൂർഖൻ തൊട്ടടുത്തുള്ള തൊഴുത്തിലേക്ക് കയറി. ഇതേ തുടർന്ന് വീട്ടുകാർ വാവ സുരേഷിനെ വിവരമറിയിയിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ സ്ഥലത്തെത്തിയ വാവസുരേഷ് തൊണ്ടിനടിയിലൊളിച്ചിരുന്ന മൂർഖനെ പിടികൂടുകയായിരുന്നു. ഇതിനിടെ വിഴുങ്ങിയ രണ്ട് മുട്ടകളും ഉടയാതെ മൂർഖൻ ഛർദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.