കൊല്ലം: ഡിസംബറോടെ പാലിെൻറ കാര്യത്തിൽ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി കെ. രാജു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാത്രിയിലും വെറ്ററിനറി ചികിത്സാസേവനമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ലിനിക്കൽ ലബോറട്ടറി സമുച്ചയത്തിെൻറ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. ന്യായവില മെഡിക്കൽ സ്റ്റോറിെൻറ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി നിർവഹിച്ചു. വിവരവിനിമയത്തിന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള ടാബ്ലറ്റ് വിതരണത്തിെൻറ ജില്ലാതല ഉദ്ഘാടനം മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ എൻ.എൻ. ശശി കൊല്ലം വെറ്ററിനറി കേന്ദ്രത്തിലെ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ അജീഷക്ക് നൽകി നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ആശ ശശിധരൻ, അഡീഷനൽ ഡയറക്ടർ ഡോ.ബി. ബാഹുലേയൻ, ഡോ. ഡി. അനിൽ കുമാർ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ.കെ. തോമസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.