കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വില്ലേജില്‍ ഖനനാനുമതി നല്‍കി പ്രകൃതിയെയും ആവാസവ്യവസ്ഥയെയും തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. കോഴിക്കോട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി, കോഴിക്കോട് എന്‍.എസ്.എസ് കരയോഗം, എസ്.എന്‍.ഡി.പി ശാഖായോഗങ്ങള്‍, സെൻറ് തോമസ് മാര്‍ത്തോമാ സഭ ഇടവക, വിവിധ റസിഡൻറ്സ് അസോസിയേഷനുകള്‍, കോഴിക്കോട് കയര്‍ വ്യവസായ സഹകരണസംഘം ഭരണസമിതി, കോഴിക്കോട് ക്ഷീരസംഘം ഭരണസമിതി എന്നിവയുടെ ഭാരവാഹികളാണ് കലക്ടര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അണ്ടര്‍സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.