അരിപ്പയിൽ നെൽകൃഷി നിരോധിക്കുന്നതാണോ ഇടതുനയം -പ്രേമചന്ദ്രൻ

കൊല്ലം: അരിപ്പ സമരഭൂമിയിൽ നെൽകൃഷി നിരോധിക്കുന്നതാണോ ഇടതുനയമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. സർക്കാറി​െൻറ രണ്ടാംവാർഷികം പ്രതിഷേധദിനമായി ആചരിക്കുന്നതി​െൻറ ഭാഗമായി ആദിവാസി ദലിത് മുന്നേറ്റ സമിതിയുെട നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം കോർപേററ്റുകളെ സംരക്ഷിക്കുകയാണ്. കോർപറേറ്റുകൾ അനധികൃതമായി കൈവശംവെച്ച ഭൂമി ഏറ്റെടുത്ത് ആദിവാസികൾക്കും ദലിതർക്കും മറ്റ് ഭൂരഹിതർക്കും വിതരണം ചെയ്യണമെന്ന് നിർദേശിക്കുന്ന രാജമാണിക്യം റിപ്പോർട്ട് സർക്കാർ ദുർബലപ്പെടുത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അരിപ്പ സമര നേതാവ് ശ്രീരാമൻ കൊയ്യോൻ അധ്യക്ഷത വഹിച്ചു. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡൻറ് െക.കെ സുരേഷ്, ഡി.എച്ച്.ആർ.എം നേതാവ് സെലീന പ്രക്കാനം, കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് പി.എം. വിനോദ്, ടി.ആർ. ശശി, വടക്കോട് മോനച്ചൻ എന്നിവർ സംസാരിച്ചു. രാവിലെ 10ന് ചിന്നക്കടയിൽ നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. 200ഒാളം പേർ പെങ്കടുത്ത സമരം ഒരു മണിയോടെയാണ് അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.