തീരദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണം ^പ്രേമചന്ദ്രൻ

തീരദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണം -പ്രേമചന്ദ്രൻ കൊല്ലം: ശക്തികുളങ്ങരയിലും തീരദേശപ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. ശാസ്താംകോട്ട തടാകത്തിൽനിന്ന് പമ്പിങ് നിർത്തിവെക്കാൻ ഉത്തരവിട്ടവർ ബദൽ സംവിധാനം ഏർപ്പെടുത്താൻ പരാജയപ്പെട്ടതിനാലാണ് കുടിവെള്ളം മുട്ടിയത്. ശക്തികുളങ്ങരയിലെ ജലക്ഷാമം ശാസ്താംകോട്ടയിലെ പമ്പിങ് നിലച്ചതോടെ രൂക്ഷമാവുകയാണുണ്ടായത്. പമ്പിങ് ആരംഭിച്ചെങ്കിലും തീരദേശത്തും ശക്തികുളങ്ങരയിലെ വിവിധഭാഗങ്ങളിലും വെള്ളം എത്താൻ ദിവസങ്ങൾ വേണ്ടിവരും. ജലജന്യരോഗങ്ങളും പകർച്ചവ‍്യാധികളും പടർന്നുപിടിക്കാൻ സാധ്യതയേറിയ സാഹചര്യത്തിൽ ശുദ്ധമായ കുടിവെള്ളം മതിയായ അളവിൽ എത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.