പൊതുജനങ്ങള്‍ക്ക്​ ബോധവത്​കരണ പരിപാടി

പൊതുജനങ്ങള്‍ക്ക് ബോധവത്കരണ പരിപാടി കാട്ടാക്കട: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നോട്ടുകളുടെ സുരക്ഷ സംവിധാനങ്ങൾ, വ്യാജ നോട്ടുകള്‍ തിരിച്ചരിയാനുള്ള മാർഗങ്ങൾ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ബോധവത്കരണം സംഘടിപ്പിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കീറിയതും മുഴിഞ്ഞതുമായ നോട്ടുകള്‍ പൊതുജനങ്ങള്‍ക്ക്‌ മാറ്റുന്നതിനും നാണയവിനിമയത്തിനും സൗകര്യം ഒരുക്കിയിരുന്നു. ആര്‍.ബി.ഐ എ.ജി.എം എ. ഗൗതമന്‍, പി.വി. മനോഹരന്‍, എ.എം. മഹേന്ദ്ര സ്വാമി, പ്രവീണ്‍ ദത്ത്, എസ്.ബി.ഐ, എ.ജി.എം.ബി. സുനില്‍, എസ്.ബി.ഐ കോളജ് റോഡ്‌ ബ്രാഞ്ച് മാനേജര്‍ അനില സി.എസ് എന്നിവര്‍ നേതൃത്വം നല്‍കി. ചൊവ്വാഴ്ച വരെ ശക്തമായ കാറ്റും മഴയും: കടലിൽ കുളിക്കാനിറങ്ങരുതെന്ന് മുന്നറിയിപ്പ് വർക്കല: ചൊവ്വാഴ്ച വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സെല്ലിൽനിന്ന് മുന്നറിയിപ്പുള്ളതായി വർക്കല തഹസിൽദാർ അറിയിച്ചു. പൊതുജനങ്ങൾ കടലിൽ കുളിക്കാൻ ഇറങ്ങരുത്. പ്രകൃതിക്ഷോഭമോ അത്യാഹിതമോ ഉണ്ടായാൽ വിവരം താലൂക്ക് ഓഫിസിൽ അറിയിക്കണം. ഫോൺ. 0470 2613222, 94977 11286. താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സൗജന്യ പി.എസ്.സി പരിശീലനം കിളിമാനൂർ: ജൂൺ ഒമ്പതിന് നടക്കുന്ന കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റൻറ് പരീക്ഷയുടെ ഉദ്യോഗാർഥികൾക്ക് കിളിമാനൂർ വിൻഷുവർ എജുക്കേഷനൽ ചാരിറ്റബിൾ സൊസൈറ്റി പത്ത് ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. മലയാളം, ഇംഗ്ലീഷ്, ഗണിതം, മാനസികശേഷി പരിശോധന എന്നീ വിഷയങ്ങൾക്കാണ് മുൻഗണന. 28ന് രാവിലെ ഒമ്പത് മുതൽ ക്ലാസുകൾ ആരംഭിക്കും. ഫോൺ. 7034320 872, 9497891232.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.