സർക്കാറിെൻറ രണ്ടാം വാർഷികം പ്രതിഷേധദിനമായി ആചരിക്കും ^ആദിവാസി ദലിത് മുന്നേറ്റസമിതി

സർക്കാറി​െൻറ രണ്ടാം വാർഷികം പ്രതിഷേധദിനമായി ആചരിക്കും -ആദിവാസി ദലിത് മുന്നേറ്റസമിതി കൊല്ലം: ഭൂരഹിത വിഭാഗങ്ങൾ നടത്തിവരുന്ന അതിജീവന സമരങ്ങളെ തകർക്കുകയും കോർപറേറ്റ് ശക്തികളെ സഹായിക്കുകയും ചെയ്യുന്ന നടപടികൾക്കെതിരെ അരിപ്പ ഭൂസമരസമിതിയുടെ നേതൃത്വത്തിൽ സർക്കാറി​െൻറ രണ്ടാം വാർഷികം പ്രതിഷേധദിനമായി ആചരിക്കുമെന്ന് ആദിവാസി ദലിത് മുന്നേറ്റസമിതി പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതി​െൻറ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10ന് കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഭൂസമരം പരിഹരിക്കാൻ പ്രാഥമിക ശ്രമങ്ങൾ നടത്തി ഒരു വർഷം പിന്നിട്ടിട്ടും സമരം നടത്തുന്നവർക്ക് കൃഷിഭൂമി നൽകുക എന്ന ലക്ഷ്യം നിറവേറ്റാൻ സർക്കാറിനായിട്ടില്ല. ചില നിക്ഷിപ്‌ത താൽപര്യക്കാരുടെ സമ്മർദത്തിന് വഴങ്ങി കലക്‌ടർ ആറുമാസം മുമ്പ് സമരഭൂമിയിൽ നെൽകൃഷി ചെയ്യുന്നത് നിരോധിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഭൂസമരം പരിഹരിച്ച് സർക്കാർ വാഗ്‌ദാനം പാലിക്കുക, നെൽകൃഷി നിരോധന ഉത്തരവ് പിൻവലിക്കുക, സമരഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും കൃഷിഭൂമി നൽകുക, ജാതിവിവേചനം സൃഷ്‌ടിച്ച് സമരം തകർക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ഹാരിസൺ കേസ് കേരള ഹൈകോടതിയിൽനിന്ന് മാറ്റുക, എച്ച്.എം.എൽ-സർക്കാർ ഒത്തുകളി അവസാനിപ്പിക്കുക, വൻകിട കോർപറേറ്റുകൾ അനധികൃതമായി കൈവശം വെക്കുന്ന അഞ്ചേകാൽ ലക്ഷം ഏക്കർ തോട്ടം ഭൂമി പിടിച്ചെടുത്ത് ദലിത്-ആദിവാസി വിഭാഗങ്ങൾക്കും മറ്റിതര ഭൂരഹിതർക്കും തോട്ടം തൊഴിലാളികൾക്കും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സമിതി ജനറൽ സെക്രട്ടറി വി. രമേശൻ, ജില്ലാ പ്രസിഡൻറ് പി. ചന്ദ്രബാബു, മനോഹരൻ, മണിലാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.