ശ്രീഹരി പറയുന്നു; വവ്വാലുകളെ ഉപദ്രവിക്കരുത്, അവ നമുക്ക്​ വേണ്ടപ്പെട്ടവർ

* നിപ ഭീതിക്കിടെ പേരാമ്പ്രയിൽ കിണറ്റിലിറങ്ങി വവ്വാലിനെ പിടിച്ചത് ശ്രീഹരി കുണ്ടറ: നിപ വൈറസി​െൻറ പേരിൽ ഭീതിപരത്തുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുകയാണ് ശ്രീഹരി. വവ്വാലുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന മൺറോതുരുത്ത് കൃഷ്ണവിലാസത്തിൽ ശ്രീഹരിയാണ്(30) നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര സ്വദേശികളുടെ വീട്ടിലെ കിണറ്റിൽനിന്ന് പരിശോധനക്കായി വവ്വാലുകളെ പിടികൂടി സ്െപസിെമൻ ശേഖരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. വനം വകുപ്പി​െൻറ ക്ഷണപ്രകാരമാണ് ശ്രീഹരി പേരാമ്പ്രയിലെത്തിയത്. 'വവ്വാലുകളെ ഉപദ്രവിക്കരുത്, അത് പ്രകൃതിക്കും മനുഷ്യനും വേണ്ടപ്പെട്ടതാണ്. അവയെ ഇല്ലാതാക്കുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും ശ്രീഹരി പറയുന്നു. നിപ വൈറസി​െൻറ ഉറവിടം വ്യക്തമാവുംമുമ്പ് നടക്കുന്ന കുപ്രചാരണങ്ങൾ സമൂഹം തിരിച്ചറിയണം. 'കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കാടുകളിലെ വവ്വാലുകളിലുണ്ടാക്കുന്ന മാറ്റങ്ങൾ' എന്ന വിഷയത്തിൽ ചൈനീസ് അക്കാദമി ഓഫ് സയൻസിൽ ഗവേഷണ വിദ്യാർഥിയാണ് ശ്രീഹരി. വനം വകുപ്പിലെ വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയായുടെ ക്ഷണപ്രകാരമാണ് പേരാമ്പ്രയിലെത്തിയതെന്ന് ശ്രീഹരി പറഞ്ഞു. കാർഷിക സർവകലാശാലയിൽനിന്ന് ഫോറസ്ട്രിയിൽ രണ്ടാം റാങ്കോടെ എം.എസ്സി പാസായ ശ്രീഹരിക്ക് വവ്വാലുകൾ എന്നും ഹരമാണ്. നിപയുെട പേരുപറഞ്ഞ് വവ്വാലുകളെ കൊല്ലരുതെന്നും അവ പരിസ്ഥിതി സന്തുലനത്തിന് ആവശ്യമാണെന്നും ശ്രീഹരി ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.