ജെസ്‌നയുടെ തിരോധാനം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് വനിതാ കമീഷന്‍

തിരുവനന്തപുരം: കോട്ടയം കാഞ്ഞിരപ്പളളി സ​െൻറ് ഡൊമിനിക്‌സ് കോളജ് രണ്ടാംവര്‍ഷ ബി.കോം വിദ്യാർഥിനിയും എരുമേലി മുക്കുട്ടുതറ കുന്നത്ത് ജെയിംസ് ജോസഫി​െൻറ മകളുമായ ജെസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന് വനിതാ കമീഷന്‍ ആവശ്യപ്പെട്ടു. പ്രത്യേക സംഘത്തി​െൻറ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമീഷന്‍ നേരത്തേ സ്വമേധയാ കേസെടുത്തിരുന്നു. ചെയര്‍പേഴ്‌സ​െൻറ നിര്‍ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയോട് അന്വേഷണ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജെസ്‌നയെ ഇതുവരെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ മാര്‍ച്ച് 22 നാണ് ജെസ്‌നയെ കാണാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.