തിരുവനന്തപുരം: സംസ്ഥാനത്തെ ആധാര തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ആനുകൂല്യം ഏര്‍പ്പെടുത്തണമെന്ന് ആധാരമെഴുത്ത് യൂനിയന്‍ രക്ഷാധികാരി ബി. സത്യന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ആധാരതൊഴില്‍ മേഖലക്ക് തത്തുല്യമായ പല മേഖലകളിലും ഇ.എസ്.ഐ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്. എല്ലാ ആധാരതൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൂര്‍ണചികിത്സാ പരിരക്ഷ ഉറപ്പാക്കണമെന്നും 150 വര്‍ഷം സേവന പാരമ്പര്യമുള്ള സംഘടിത ആധാരമേഖലയിലെ തൊഴിലാളികള്‍ക്ക് പുതുതായി ഇതിനാവശ്യമായ പദ്ധതി തയാറാക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു. പ്രതിമാസ തൊഴിലാളിവിഹിതവും ഒപ്പം ഓരോ ആധാരത്തിനും 50 രൂപ വെല്‍ഫെയര്‍ സ്റ്റാമ്പും ഉള്‍പ്പെടെ ഗണ്യമായ സംഖ്യ ആധാരമെഴുത്ത് ക്ഷേമനിധി ബോര്‍ഡ് ഈടാക്കുന്നതിനാല്‍ തൊഴില്‍ദാതാവ് എന്ന നിലയില്‍ രജിസ്ട്രേഷന്‍ വകുപ്പും ക്ഷേമനിധിബോര്‍ഡും ഇതിനാവശ്യമായ കർമ പദ്ധതി അടിയന്തരമായി നടപ്പാക്കണണമെന്നും എം.എല്‍.എ അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.