വേടർ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം

കൊല്ലം: വേടർസമുദായത്തോട് സർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള വേടർ സമാജം ആവശ്യപ്പെട്ടു. സമുദായത്തെ പട്ടികജാതിയിൽനിന്ന് മാറ്റി പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണം. ജില്ലയിലെ സമുദായാംഗങ്ങളായ 100 കുടുംബങ്ങൾക്ക് കൃഷിക്കായി ഭൂമി ലഭ്യമാക്കാമെന്ന ഉറപ്പ് പാലിക്കെപ്പട്ടിട്ടില്ലെന്നും സംസ്ഥാന പ്രസിഡൻറ് പട്ടംതുരുത്ത് ബാബു പ്രസ്താവനയിൽ പറഞ്ഞു. ഇവിടെയുണ്ട്... 'ഒന്നിനും' കൊള്ളാത്ത ഇ-ടോയ്ലറ്റുകള്‍ അഞ്ചാലുംമൂട്: ലക്ഷങ്ങള്‍ ചെലവാക്കി നിർമിച്ച 'ഒന്നിനും പറ്റാത്ത' രണ്ട് ഇ--ടോയ്ലറ്റുകളാണ് അഞ്ചാലുംമൂട് ജങ്ഷനിലുള്ളത്. ടോയ്ലറ്റിന് പുറത്താണ് പലരും ഇപ്പോൾ 'കാര്യ' ങ്ങൾ സാധിക്കുന്നത്. ഇവ ഉപയോഗശൂന്യമായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിച്ചിട്ടില്ല. കോര്‍പറേഷന്‍ പരിധിയിലാകും മുമ്പ് തൃക്കടവൂര്‍ ഗ്രാമ പഞ്ചായത്താണ് ജങ്ഷനില്‍ ഇ-ടോയ്ലെറ്റ് നിര്‍മിച്ചത്. സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് തലത്തില്‍ നിര്‍മിച്ചു എന്നവകാശപ്പെടുന്ന ഇ-ടോയ്ലറ്റുകളുമാണിത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കകം തന്നെ ഉപയോഗശൂന്യമാവുകയായിരുന്നു. അതെ സമയം കോര്‍പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ഇ-ടോയ്ലറ്റുകളെല്ലാം പൊളിച്ചുമാറ്റുമെന്നും അത്യാധുനിക രീതിയിലുള്ളവ നിർമിക്കുമെന്നും കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയഫ്രാന്‍സിസ് 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.