പ്രതി രക്ഷപ്പെട്ട സംഭവത്തിൽ എസ്​.​െഎ ഉൾപ്പെടെ പൊലീസുകാർക്ക് സ്ഥലംമാറ്റം

അഞ്ചൽ: അടിപിടിേക്കസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പിൽ സൂക്ഷിച്ചിരുന്ന പ്രതി രക്ഷപ്പെട്ട സംഭവത്തിൽ അഞ്ചൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാലുപേർക്കെതിരെ വകുപ്പുതല നടപടി. കേസന്വേഷണ ചുമതലയുണ്ടായിരുന്ന എസ്.ഐ ഹരീഷ്, ജി.ഡി ചാർജ് ഓഫിസറായിരുന്ന എ.എസ്.ഐ രാധാകൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ്, അബൂബക്കർ എന്നിവരെ അച്ചൻകോവിൽ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ 10-നാണ് അഞ്ചൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഏറം മൈലോട്ടുകോണം സ്വദേശി മനോജിനെ (18) കാണാതായത്. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. അടുത്തദിവസം മനോജ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.