നാടൊന്നിച്ചപ്പോൾ പാലേക്കുളത്തിന്​ ചേലായി

ആറ്റിങ്ങല്‍: മാലിന്യക്കൂമ്പാരമായിരുന്ന കുളത്തിന് കൂട്ടായ പരിശ്രമത്തിലൂടെ പുനർജനി. ആറ്റിങ്ങല്‍ ചുടുകാടിന് സമീപത്തെ പാലേക്കുളമാണ് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റി​െൻറ നേതൃത്വത്തിലുള്ള പരിശ്രമത്തില്‍ വൃത്തിയായത്. മാലിന്യസംസ്‌കരണ പ്ലാൻറിനരികിലായാണ് പാലേക്കുളം സ്ഥിതിചെയ്യുന്നത്. ദീര്‍ഘകാലമായി ഇത് മാലിന്യംനിറഞ്ഞ നിലയിലായിരുന്നു. ദൂരെസ്ഥലങ്ങളില്‍നിന്ന് രാത്രി ഇവിടെ മാലിന്യം തള്ളുമായിരുന്നു. പൂർണമായും ഉപയോഗശൂന്യമായതോടെ നാലുചുറ്റും കാടും വളര്‍ന്നിരുന്നു. തുടര്‍ന്നാണ് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നഗരസഭയുമായി ചേർന്ന് നവീകരണത്തിന് മുന്നിട്ടിറങ്ങുന്നത്. ചളി മൂടിയതിനാൽ ദിവസങ്ങളെടുത്തായിരുന്നു ശുചീകരണം. രണ്ടാംദിനം ഇരുന്നൂറോളം സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളും യജ്ഞത്തില്‍ പങ്കാളികളായി. തുടർന്ന് കുളംപൂർണമായി വൃത്തിയാക്കി മാലിന്യം തള്ളരുതെന്ന സൂചനാ ബോര്‍ഡും സ്ഥാപിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഉപയോഗശൂന്യമായ നീരുറവകള്‍ ശുചീകരിച്ച് സംരക്ഷിക്കാന്‍ തീരുമാനിച്ചതായി ട്രസ്റ്റ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.