കൂട്ടുകുടുംബ വ്യവസ്ഥയിലുണ്ടായിരുന്നത്​ നന്മയുള്ള സമൂഹം ^രാജീവ് അഞ്ചൽ

കൂട്ടുകുടുംബ വ്യവസ്ഥയിലുണ്ടായിരുന്നത് നന്മയുള്ള സമൂഹം -രാജീവ് അഞ്ചൽ കൊട്ടാരക്കര: കൂട്ടുകുടുംബ വ്യവസ്ഥയിൽ ഉണ്ടായിരുന്നത് നന്മയുള്ളവരായിരുെന്നന്ന് സംവിധായകൻ രാജീവ് അഞ്ചൽ. പൂവറ്റൂർ ജനകീയ വായനശാലയുടെ നേതൃത്വത്തിൽ നടക്കുന്ന കുട്ടിക്കൂട്ടം വേനലവധി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടുകുടുംബ വ്യവസ്ഥയിലുണ്ടായിരുന്ന ബന്ധങ്ങളുടെ ദൃഢതയും പരസ്പര വിശ്വാസവും മുതിർന്നവരെ ബഹുമാനിക്കാനുള്ള മനസ്സും ഇന്നത്തെ തലമുറയിൽ ഇല്ല. ഇത്തരം ചിന്തകൾക്ക് മാറ്റമുണ്ടാകണം. ഈ മാറ്റങ്ങൾക്ക് കാരണക്കാരാകേണ്ടത് കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ്കുമാർ, ടി. ശ്രീജ, വായനശാാല സെക്രട്ടറി ബി. രാജേന്ദ്രൻ, പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ ആർ. പ്രഭാകരൻ നായർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ കെ.എൻ. പോറ്റി, ആർ. ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു. എസ്. സുരേഷ് കുമാർ സ്വാഗതവും വി. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.