പോരുവഴി ബാങ്കിലെ തട്ടിപ്പ്​ സെക്രട്ടറിയുടെ അറസ്​റ്റ്​ ആവശ്യപ്പെട്ട് യു.ഡി.എഫ് പൊലീസ്​ സ്​റ്റേഷൻ മാർച്ച്​ നടത്തി

ശാസ്താംകോട്ട: നിക്ഷേപകരുടെ ഒരു കോടി രൂപയിലധികം രൂപ വ്യാജരേഖ ചമച്ചും കള്ള ഒപ്പിട്ടും അപഹരിച്ച സംഭവത്തിൽ ഒളിവിൽ പോയ പോരുവഴി സഹകരണ ബാങ്ക് സെക്രട്ടറി രാജേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പോരുവഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ സ്റ്റേഷന് സമീപം ധർണ നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പണം നഷ്ടമായ മുഴുവൻ നിക്ഷേപകർക്കും അത് തിരികെനൽകാൻ കോൺഗ്രസും യു.ഡി.എഫും ബാങ്ക് ഭരണസമിതിയും പ്രതിജ്ഞാബദ്ധമാണെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. യു.ഡി.എഫ് നേതാക്കളായ എം.വി. ശശികുമാരൻ നായർ, കെ. കൃഷ്ണൻകുട്ടി നായർ, കാഞ്ഞിരവിള അജയകുമാർ, വൈ. ഷാജഹാൻ, പി.കെ. രവി, തുണ്ടിൽ നൗഷാദ്, കോശി പാറത്തുണ്ടിൽ, വൈ. നജീം, കെ. സുകുമാരൻ നായർ, സുഹൈൽ അൻസാരി, പ്രഫ. വിളയിൽ സലീം, അർത്തിയിൽ അൻസാരി, തോപ്പിൽ ജമാൽ, മുഹമ്മദ് ഖുറൈഷി, ശൂരനാട് സൈനുദീൻ, മുൻ ഭരണസമിതി പ്രസിഡൻറുമാരായ ജി.കെ. രഘുകുമാർ, ശൂരനാട് ഖലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.