കഷ്​ടപ്പെട്ടും ഇഷ്​ടപ്പെട്ടും പഠിക്കാമെന്ന് മിനോണ്‍, 'തല'ക്ക്​ തലക്കനമില്ലെന്ന് അനിഘ

തിരുവനന്തപുരം: കഷ്ടപ്പെട്ടും ഇഷ്ടപ്പെട്ടും പഠനം നടത്താമെന്ന് ബാലതാരം മിനോണ്‍ ജോണ്‍. താന്‍ സ്‌കൂളില്‍ പോയല്ല പഠിക്കുന്നത്. സ്വന്തമായി സിലബസും ടൈംടേബിളും ഉണ്ടാക്കി ഇഷ്ടത്തിനനുസരിച്ചാണ് പഠിക്കുന്നത്. ഇഷ്ടപ്പെട്ട വിഷയങ്ങള്‍ ഇഷ്ടമുള്ള സമയമത്രയും പഠിക്കും. പൊതുവിദ്യാഭ്യാസത്തിനൊപ്പം നിന്ന് നമ്മുടെ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. രണ്ടും മൂന്നും കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളെ സംരക്ഷിക്കാന്‍ ത​െൻറ അച്ഛനെപോലുള്ളവര്‍ നടത്തുന്ന പരിശ്രമങ്ങള്‍ കണ്ടാണ് വളര്‍ന്നതെന്നും മിനോണ്‍ പറഞ്ഞു. തമിഴ് സൂപ്പര്‍താരം 'തല' അജിത്തിനൊപ്പം അഭിനയിച്ചതി​െൻറ അനുഭവങ്ങൾ ബേബി അനിഘ പങ്കുെവച്ചു. അജിത്തിന് തലക്കനം ഒട്ടുമില്ലെന്നും താരം പറഞ്ഞു. അന്താരാഷ്ട്ര ബാല ചലച്ചിത്രമേളയുടെ ഭാഗമായി കൈരളിയില്‍ നടന്ന മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. രണ്ടുതരത്തിലുള്ള സിനിമാക്കാഴ്ചകള്‍ തമ്മിലുള്ള വ്യത്യാസമാണ് ചലച്ചിത്രമേളയില്‍ കാണാനായതെന്ന് മിനോണും സിനിമാ അഭിനയം മാത്രമാണ് പാഷനെന്ന് അനിഘയും പറഞ്ഞു. മമ്മൂട്ടിക്കൊപ്പം ദ ഗ്രേറ്റ് ഫാദറില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. വളരെ കൂളാണ് മമ്മൂട്ടി. എപ്പോഴും രസകരമായ കാര്യങ്ങള്‍ പറയും. അതുകൊണ്ട് കൂടെ അഭിനയിച്ചപ്പോള്‍ പേടിയില്ലായിരുന്നെന്നും അനിഘ പറഞ്ഞു. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി. ദീപക് പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.